HOME
DETAILS
MAL
കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ മെയ് ആദ്യം മുതല്‍
backup
April 29 2017 | 21:04 PM
മെയ് ഒന്ന് മുതല്‍ ഐ.പി ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന ആശുപത്രി മാനേജ്മെന്റ് സമിതി തീരുമാനിച്ചു.
കൊപ്പം: ഏറെ കാലത്തിന് ശേഷം കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ പുനരാരംഭിക്കുന്നു. മെയ് ഒന്ന് മുതല്‍ ഐ.പി ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന ആശുപത്രി മാനേജ്മെന്റ് സമിതി തീരുമാനിച്ചു. ഐ.പി.യുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളുടെ യോഗം മെയ് ഒന്‍പതിന് വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍ അധ്യക്ഷനായി. ഡോ. പി.സിദ്ധീഖ്, എ.വി.ഷംസുദ്ധീന്, പി.സോമന്, ടി.കെ.ഷുക്കൂര്‍, പി.സുമിത, ഇസ്മയില്‍ വിളയൂര്‍ പി.ഹരിദാസന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."