കോള വിരുദ്ധ സമരത്തിന് ആം ആദ്മി പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യം
പാലക്കാട്: കേരളത്തിന്റെ വികലമായ വ്യവസായ നയത്തിന്റെ ഉദാഹരണമാണ് കോള കമ്പനികകളെ പോലുള്ളവയ്ക്ക് മുന്‍ പിന്‍ നോക്കാതെ പ്രവര്‍ത്തനാനുമതിനല്‍കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ആദ്യം തുടങ്ങിയ മാവൂര്‍ റയോണ്‍സ് മുതല്‍ അത് ആവര്‍ത്തിക്കുകയാണ്. പ്രകൃതിചൂഷണം സാമൂഹ്യ വ്യവസ്ഥക്ക് ദോഷമല്ലാതാക്കാന്‍ ഒരു സര്‍ക്കാരും കൃത്യമായി ഇടപെടുന്നില്ല.
പ്ലാച്ചിമടയിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് നിയമം പാസാക്കി എന്ന് പറഞ്ഞുമാറി നില്‍ക്കാനാവില്ല.
കലക്റ്ററേറ്റിന് മുന്നില്‍ നടക്കുന്ന കോള വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു ആം ആദ്മി പാര്‍ട്ടി നടത്തിയ സത്യഗ്രഹത്തില്‍ ജില്ലാ കണ്‍വിനര്‍ കാര്‍ത്തികേയന്‍ ദാമോദരന്‍, ഗിരീഷ് കടുന്തിരുത്തി, മുഹമ്മദ് പാറക്കല്‍, നൗഷാദ് വല്ലപ്പുഴ, ചന്ദ്രന്‍ പാറശ്ശേരി, സമരസമിതി നേതാക്കളായ കല്ലൂര്‍ ശ്രീധരന്‍, പുതുശേരി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."