പഞ്ചാബിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ജെയ്ഷെ ഭീഷണി
പ്രവര്‍ത്തകരെ വധിച്ചതിന് പ്രതികാരമെന്ന് വാട്സ്ആപ് സന്ദേശം
ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂര്‍ റെയില്‍വേ ഡിവിഷനു കീഴിലുള്ള അഞ്ച് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഭീഷണി. ഇതേ തുടര്‍ന്ന് ഭീഷണി നേരിടുന്ന സ്റ്റേഷനുകള്‍ക്കുള്ള സുരക്ഷ കര്‍ശനമാക്കിയതായി പൊലിസ് അറിയിച്ചു. ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തകരെ കശ്മിരില്‍ സുരക്ഷാ സൈന്യം വധിച്ചതിനു പ്രതികാരമെന്ന നിലയിലാണ് ആക്രമണം നടത്തുകയെന്നാണ് ഇവര്‍ നല്കിയ ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
ജെയ്ഷെ മുഹമ്മദ് ഏരിയാ കമാന്‍ഡര്‍ എന്നു വിശേഷിപ്പിച്ച് മന്‍സൂര്‍ അഹമ്മദ് ആണ് ഫിറോസ്പൂര്‍ റെയില്‍വേ ഡിവിഷന് റീജ്യനല്‍ മാനേജര്‍ വിവേക് കുമാറിന് ഭീഷണി സന്ദേശം അയച്ചത്. ഫിറോസ്പൂര്‍ ഡിവിഷനു കീഴിലുള്ള ഫിറോസ്പൂര്‍, ജലന്ധര്‍, ഫരീദ്കോട്ട്, അമൃത്സര്‍, ബര്‍ണാല സ്റ്റേഷനുകള്‍ക്കുനേരെ മെയ് 13ന് ആക്രമണം ഉണ്ടാകുമെന്നാണ് ഭീഷണി.
സ്റ്റേഷനുകളിലൂടെ കടന്നുപോകുന്നതും വരുന്നതുമായ എല്ലാ ട്രെയിനുകളിലും സ്ഫോടക വസ്തുക്കള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. യാത്രക്കാരെയും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. വെള്ളക്കടലാസില്‍ എഴുതിയ ഭീഷണിക്കത്ത് വാട്സ്ആപ് വഴിയാണ് റെയില്‍വേ റീജ്യനല്‍ മാനേജര്‍ക്ക് നല്‍കിയതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."