HOME
DETAILS

പല്ലാര്‍മംഗലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ജീര്‍ണാവസ്ഥയില്‍

  
backup
April 29 2017 | 21:04 PM

%e0%b4%aa%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%87



പാലക്കാട്ഃ രൂക്ഷമാകുന്ന വേനലിലും,കൊടുംവരള്‍ച്ചയിലും അധികാരികളുടെ കണ്ണെത്താതെ പല്ലാര്‍മംഗലം ലിഫ്റ്റ് ഇറിഗേഷന്‍ ജീര്‍ണ്ണിച്ച അവസ്ഥയില്‍.എതാനും വര്‍ഷമായി ഇത് ഉപയോഗശൂന്യമായിട്ട്. ഇതിനെ ആശ്രയിച്ചാണ് പ്രദേശത്ത് 500 ഏക്കര്‍ നെല്‍ക്കൃഷിയിറക്കുന്നത്. എന്നാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ കേടായതിനാല്‍ കൃഷിയിറക്കാന്‍ കഴിയാതെ പാടങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. ഇതോടെ നെല്‍ക്കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കര്‍ഷകര്‍ ബുദ്ധിമുട്ടിയിരിക്കുകയാണ്.അതുകൊണ്ടുതന്നെ ഇവിടത്തെ നെല്‍പാടങ്ങളില്‍ മറ്റു വിളകളാണ് കൃഷി ചെയ്യുന്നത്.കൂടാതെ ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്.എന്നിട്ടും അധികാരികള്‍ ഇതു പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല.
2007-08 ല്‍ അന്നത്തെ  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ ഇതു പുതുക്കി പണിയാനായി ലഭിച്ചിരുന്നു.അതുകൊണ്ട് കുറച്ച് പണി നടത്തി ഒരു വിള കൃഷി ചെയ്യാനായി.കൂടാതെ 2012-13 ല്‍ ലെക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ  നിര്‍പ പദ്ധതിയില്‍ നിന്നും ഇറിഗേഷന്‍ പുതുക്കിപണിയാന്‍ ഫണ്ടു ലഭിച്ചിരുന്നു.എന്നാല്‍ പണി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല. പുതുക്കി പണിയാനായി ഇറക്കിയ 25 എച്ച്.പിയുടെ രണ്ടു മോട്ടോറുകളും,പമ്പകളും ഇപ്പോള്‍ തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുകയാണ്.ലിഫ്റ്റ് ഇറിഗേഷന്‍ നന്നാക്കിയാലും അതുമായി ബന്ധപ്പെട്ട കനാലുകള്‍ പ്രവര്‍ത്തനയോഗ്യമാകാതെ ജലസേചനം നടത്താന്‍ കഴിയില്ല.കിഴക്കോട്ട് 1300 മീറ്ററും,പടിഞ്ഞാറോട്ട് 1800 മീറ്ററും വ്യാപിച്ചുകിടക്കുന്ന കനാല്‍ വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞാണ് കിടക്കുന്നത്. ഇറിഗേഷനോടനുബന്ധിച്ച് ഒരു മിനി തടയണ നിര്‍മ്മിക്കുകയാണെങ്കില്‍ ഈ പ്രദേശത്തെയും,അടിയംപാടം,കാനിയംപാടം എന്നിവിടങ്ങളിലെയും നെല്‍ക്കൃഷി മെച്ചപ്പെടുത്താനും,കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയും.
2012-ല്‍ മിനി തടയണയ്ക്കായി ജലസേചന വകുപ്പ് സര്‍വ്വേ നടത്തിയിരുന്നുവെങ്കിലും അതും ഇതുവരെ നടന്നിട്ടില്ല.ലെക്കിടി-പേരൂര്‍ പഞ്ചായത്തും ഒറ്റപ്പാലം മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെട്ടുന്ന സ്ഥലമാണ് ഇത്.ഏങ്കിലും ഒരു സഹായസഹകരണങ്ങളും ഇവിടെനിന്നും ലഭിക്കുന്നില്ലെന്നും ഈ പദ്ധതി ഇതെ അവസ്ഥയില്‍ നിലനില്‍ക്കുകയാണെങ്കില്‍ ഇവിടത്തെ നെല്‍ക്കൃഷി അന്യം നിന്നുപോകുമെന്നും പല്ലാര്‍മംഗലം പാടശേഖരസമിതി സെക്രട്ടറി ടി.കെ.വിനോദ് പറഞ്ഞു.
1967 ലാണ് കര്‍ഷകര്‍ക്ക് വേണ്ടി പല്ലാര്‍മംഗലം ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.അന്ന് 250 ഹെക്ടറോളം ഭൂമിയില്‍ കൃഷിചെയ്യാനായി ഇവിടെ നിന്നാണ് ജലസേചനം നടത്തിയിരുന്നത്.അതില്‍ 150 ഹെക്ടറോളം ഭൂമിയില്‍ നെല്‍ക്കൃഷി ചെയ്തിരുന്നു.കൂടാതെ തെങ്ങ്,കവുങ്ങ്,വാഴ തുടങ്ങിയവയും കൃഷി ചെയ്തിരുന്നു.പല്ലാര്‍മംഗലം, അടിയംപാടം എന്നി രണ്ട് പാടശേഖരസമിതികള്‍ ഉള്‍പ്പെട്ടുന്നതാണ് ഈ ഇറിഗേഷന്‍. പല്ലാര്‍മംഗലം ലിഫ്റ്റ് ഇറിഗേഷന്‍ പുതുക്കിപണിയണമെന്നാവശ്യപ്പെട്ടു കൊണ്ടും ഇതിനോടനുബന്ധിച്ച് ഒരു മിനി തടയണ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ഈ പാടശേഖരസമിതികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.ഈ ലിഫ്റ്റ് ഇറിഗേഷന്‍ നന്നാക്കുകയാണെങ്കില്‍ മൂന്നു വിള നെല്‍ക്കൃഷിചെയ്യാന്‍ കഴിയുമെന്ന്കര്‍ഷകര്‍പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago