കൊവിഡ് സേവന രംഗത്ത് കർമ്മ നിരതരായ മലയാളി നഴ്‌സുമാരെ ആദരിച്ചു
ദമാം: കൊവിഡ്-19 മഹാമാരി സമയത്ത് കിഴക്കൻ സഊദിയിലെ ജുബൈലിൽ ആതുര ശുശ്രൂഷ രംഗത്തു സ്‌തുത്യർഹമായ സേവനം ചെയ്ത മലയാളി നഴ്‌സുമാരെ ജുബൈൽ മലയാളി സമാജം ആദരിച്ചു. ഏറെ സ്‌തുത്യർഹമായ സേവനം നൽകിയ 15 മലയാളി നഴ്‌സുമാരെയാണ് ആദരിച്ചത്. മാസ്റ്റർ അബ്‌നാൻ മുഹമ്മദിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടി ജുബൈൽ ക്രൈസിസ് മാനേജ്‍മെന്റ് ചെയർമാൻ അഷ്‌റഫ് മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്‌തു.
ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മമ്മൂടൻ അധ്യക്ഷത വഹിച്ചു. ബിജി ബേബി, ബീന എബ്രഹാം, സുജ കൈതവന റജി, ബിന്ദു ജോസ്, സജ്‌ന ഷിജാസ്, ടി. സി. ലിനീഷ്, ദിവ്യ ദിവാകരൻ, സരിത റോബിൻസൺ, സൂസൻ എബ്രഹാം, മെൽവിൻ മാത്യു, ഷനൂബ് നടുത്തൊടി, ജോബിൻ തോമസ്, ജിയാസ് കീപ്പുറത്, റുബീന ജിയാസ്, സരിത ബിജു എന്നിവരെയാണ് ആദരിച്ചത്. കൊവിഡ് -19 പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പാലിച്ചു കൊണ്ട് തിരഞ്ഞെടുത്ത ആതുരസേവന രംഗത്തുള്ളവരും ജുബൈൽ മലയാളി സമാജം ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്.
ട്രഷറർ എസ് റോബിൻസൺ നാടാർ, വൈസ് പ്രസിഡന്റ് എബി ജോൺ, ജോയിന്റ് സെക്രട്ടറി ബിൻസി, ഫിറോസ് തമ്പി, സതീഷ് കുമാർ സംസാരിച്ചു. ആഷ ബൈജു അവതാരിക ആയിരുന്നു. സാബു മേലേതിൽ, അസീസ് എ. കെ, അജ്മൽ സാബു, നജീബ് വക്കം, ഫെബിൻ, രാജേഷ്, ബിബി, ധന്യ എന്നിവർ സന്നിഹിതരായിരുന്നു. ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വഗതവും ലീഗൽ അഡ്വൈസർ അഡ്വ: ജോസഫ് മമ്മൂടൻ നന്ദിയും അർപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."