HOME
DETAILS

മരണവുമായി മുഖാമുഖം: പതിറ്റാണ്ടിനിപ്പുറവും നടുക്കം മാറാതെ മാഹിന്‍

  
backup
August 09 2020 | 06:08 AM

story-about-mahin-latest-kerala-new-2020

മയ്യില്‍: മംഗളൂരു വിമാനദുരന്തത്തില്‍ മരണം മുഖാമുഖം കണ്ട നിമിഷം ഒരു പതിറ്റാണ്ടിനിപ്പുറം കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തെടുക്കുകയാണു കമ്പില്‍ ടി.സി ഗെയിറ്റിലെ മാഹിന്‍. 2010 മെയ് 22നു രാവിലെ 6.30ന് മംഗളൂരു ബജ്പെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട എയര്‍ഇന്ത്യ വിമാനം കത്തിയമര്‍ന്ന് 158 പേര്‍ വെന്തുമരിച്ചപ്പോള്‍ മാഹിന്‍ ഉള്‍പ്പെടെ എട്ടുപേര്‍ മാത്രമാണു ജീവിതത്തിലേക്കു തിരിച്ചുവന്നത്. അതിന്റെ നടുക്കുന്ന ഓര്‍മകളില്‍ ഒന്നുപോലും വിട്ടുപോകാതെ അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ഒരു കുലുക്കത്തോടെ ലാന്‍ഡ് ചെയ്ത വിമാനം നിയന്ത്രണംവിട്ട് നൂറടിയോളം താഴ്ചയിലേക്കു മറിയുമ്പോള്‍ വിന്‍ഡോ സീറ്റില്‍ ഇരുന്ന അദ്ദേഹം കണ്ടതു വിമാനത്തിന്റെ ചിറകില്‍നിന്നു തീ ആളിക്കത്തുന്നതാണ്. പിന്നീടു വിമാനത്തില്‍ നിന്ന് പുകയും ഉയരാന്‍ തുടങ്ങിയിരുന്നു. ആ സമയം വിമാനത്തിനകത്തു നിന്ന് ഉയര്‍ന്നു കേട്ട യാത്രക്കാരുടെ നിലവിളിശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ദൈവ കീര്‍ത്തനം ചൊല്ലി മരണത്തെ പുല്‍കാനായി തയാറെടുത്ത മാഹിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നതു വിമാനം പിളര്‍ന്ന വിടവിലൂടെ കണ്ട വെളിച്ചമാണെന്ന് ആത്മഗതത്തോടെ അദ്ദേഹം ഓര്‍ക്കുന്നു. എല്ലാ ധൈര്യവും സംഭരിച്ച് ആ വിടവിലൂടെ താഴേക്കു ചാടിയ അദ്ദേഹം ചെന്നുപതിച്ചതാകട്ടെ ഒരു ചെറിയ വനത്തില്‍. തിരിഞ്ഞു നോക്കിയപ്പോള്‍ വിമാനം കത്തിയമരാന്‍ തുടങ്ങിയിരുന്നു. നിസഹായനായി ചെറിയ പരുക്കുകളോടെ മുന്നില്‍ക്കണ്ട വഴിയിലൂടെ അല്‍പദൂരം നടന്നുനീങ്ങിയ മാഹിന്‍ എത്തിപ്പെട്ടത് ഒരു റെയില്‍വെ ട്രാക്കില്‍. അവിടെയുള്ള തൊഴിലാളികളാണു പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴും അപകടത്തിന്റെ വ്യാപ്തിയെക്കുറിച്ച് മാഹിന്‍ അറിഞ്ഞിരുന്നില്ല.

കരിപ്പൂര്‍ വിമാനാപകടം മംഗളൂരു വിമാന ദുരന്തത്തിന്റേതത്ര ഭീകരമല്ലെങ്കിലും സമാനതകളേറെയാണെന്ന് അദ്ദേഹം പറയുന്നു. വിമാനാപകടത്തിനു ശേഷം ജീവിതത്തില്‍ തന്നെ വലിയമാറ്റം സംഭവിച്ചതായി അദ്ദേഹം നന്ദിയോടെ ഓര്‍ക്കുന്നു. അപകടത്തില്‍ പെട്ടെങ്കിലും ഇപ്പോഴും വിമാനയാത്ര ഉപേക്ഷിച്ചിട്ടില്ല. അപകടം നടന്ന് ആറുമാസത്തിനകം അദ്ദേഹം ദുബൈയിലേക്കു തന്നെ തിരിച്ചുപോയി. മറ്റു യാത്രകളെ അപേക്ഷിച്ച് അപകടസാധ്യത കുറവ് വിമാന യാത്രയക്കാണെന്നാണു തെളിവുകള്‍ ഉദ്ധരിച്ച് മാഹിന്‍ സമര്‍ത്ഥിക്കുന്നത്. എങ്കിലും വിമാനത്തിന്റെ ലാന്‍ഡിങ് സമയത്ത് പഴയദുരത്തിന്റെ ഓര്‍മ മനസിലേക്കു തികട്ടി വരും. അപ്പോള്‍ കണ്ണടച്ചിരുന്ന് പ്രാര്‍ഥനയില്‍ വ്യാപൃതനാകും. മാഹിന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ദുബൈയിലെ ഉമ്മുല്‍ ഖൈനില്‍ ബിസിനസ് നടത്തുന്ന മാഹിന് രണ്ടു മക്കളുണ്ട്. മകന്‍ ഇദ്ദേഹത്തോടൊപ്പം ദുബൈയില്‍ ബിസിനസില്‍ പങ്കാളിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago