HOME
DETAILS

ചന്ദനം എരിഞ്ഞു മണക്കുന്ന മലപ്പുറം മനസ്

  
backup
August 09 2020 | 06:08 AM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%8e%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%ae%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

ചന്ദനത്തിന്റെ സൗരഭ്യം പോലെയാണ് മലപ്പുറത്തിന്റെ മനസെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കരിപ്പൂരിലെ വിമാന ദുരന്തം. കാതടപ്പിക്കുന്ന ഘോരശബ്ദത്തോടൊപ്പം വന്ന നിലവിളിയൊച്ചകള്‍ കേട്ടിട്ടടത്തേക്ക് മുന്‍പും പിന്‍പും നോക്കാതെ കൊണ്ടോട്ടിയിലെ നന്മമരങ്ങള്‍ പാഞ്ഞെത്തുകയായിരുന്നു. രണ്ടായി പിളര്‍ന്നുകിടക്കുന്ന വിമാനത്തിനുള്ളില്‍നിന്ന് ജീവന് വേണ്ടിയുള്ള നിലവിളികളാണ് അപ്പോള്‍ കേള്‍ക്കാനായത്.
ഹിന്ദുവാണോ മുസല്‍മാനാണോ ക്രിസ്ത്യാനിയാണോ എന്നൊന്നും നോക്കാതെ കൈയില്‍ കിട്ടിയ ജീവനുമായി കിട്ടിയ വാഹനങ്ങളില്‍ അവര്‍ ആതുരാലയങ്ങളിലേക്ക് പാഞ്ഞു. നിണം ചോര്‍ന്നുകൊണ്ടിരിക്കുന്ന ശരീരങ്ങള്‍ക്ക് രക്തം നല്‍കാനായി ആഞ്ഞുപെയ്യുന്ന മഴയിലും അവര്‍ ക്ഷമയോടെ ബ്ലഡ് ബാങ്കുകള്‍ക്ക് മുന്‍പില്‍ കാത്തുനിന്നു. ഒരിടത്ത് രക്തം മതിയെന്നറിഞ്ഞാല്‍ അടുത്ത ആശുപത്രികളിലേക്ക് അവര്‍ ഓടി. കുഞ്ഞുങ്ങളെ മാറോടുചേര്‍ത്ത് രക്ഷാകര്‍ത്താക്കളെ ഏല്‍പ്പിക്കാനും മുറിവേറ്റവര്‍ക്ക് സാന്ത്വനമാകാനും അവര്‍, കൊണ്ടോട്ടിക്കാര്‍ അരകില്‍ നിന്നു. വിമാനത്തിനുള്ളില്‍ കയറി പിടയുന്നജീവനുവേണ്ടി അവര്‍ പരതുമ്പോള്‍ മുറിവേറ്റ വിമാനം വലിയൊരു അഗ്നിഗോളമായേക്കാമെന്ന ചിന്ത അവരെ അലട്ടിയില്ല. 2018ലെ പ്രളയകാലത്ത് സ്ത്രീകള്‍ക്ക് ബോട്ടില്‍ കയറി രക്ഷപ്പെടാന്‍ ചെളി വെള്ളത്തില്‍ കമിഴ്ന്നുകിടന്ന് തന്റെ മുതുക് ചവിട്ടുപടിയാക്കിയ താനൂരിലെ ജയ്‌സലിന്റെ നൂറ് നൂറ് പതിപ്പുകളെ വെള്ളിയാഴ്ച രാത്രിയില്‍ കരിപ്പൂര്‍ ഗ്രാമം കണ്ടു. ഫയര്‍ഫോഴ്‌സും പൊലിസും എത്തുംമുന്‍പെ നാട്ടുകാര്‍ ഒരു രക്ഷാദൗത്യം പൂര്‍ത്തിയാക്കുന്ന ചിത്രം ഒരുപക്ഷേ പൊലിസും ഫയര്‍ഫോഴ്‌സും കണ്ണീരിന്റെ സ്ഫടിക ജാലകങ്ങളിലൂടെയായിരിക്കാം കണ്ടത്. അതുകൊണ്ടായിരിന്നു നാട്ടുകാരുടെ രക്ഷാദൗത്യത്തിന് കാവലാളുകളായി, നാട്ടുകാരുടെ തന്നെ വാഹനങ്ങളില്‍ പരുക്കേറ്റവരെ കൊണ്ട് പോകുന്നതിന് അവര്‍ വഴിയൊരുക്കി കൊടുത്തത്.


ലോകം കാണാത്ത, കേള്‍ക്കാത്ത ഹൃദയബന്ധിയായ ഒരു രക്ഷാദൗത്യത്തിനാണ് കഴിഞ്ഞ വെള്ളിയാഴ്ചയിലെ കരിപ്പൂരിലെ ഇരുണ്ട രാത്രി വീര്‍പ്പടക്കി സാക്ഷ്യംവഹിച്ചത്. ഖല്‍ബില്‍ സ്‌നേഹം നിറച്ച് മുറിവേറ്റവരെ മാറോട് ചേര്‍ത്ത് പായുമ്പോള്‍ അവരാരും ചിന്തിച്ചില്ല കൊവിഡ് ബാധിതരെയും കൊണ്ടാണോ തങ്ങള്‍ പായുന്നതെന്ന്. ലോക്ക്ഡൗണില്‍ അടഞ്ഞ് കിടന്ന പാതകള്‍ അവര്‍ക്ക് മുന്‍പില്‍ തുറക്കപ്പെട്ടു. അവര്‍ ഓര്‍ത്തില്ല, മാസ്‌ക് ധരിക്കണമെന്ന്. അവരോര്‍ത്തില്ല, കൈയുറകള്‍ ധരിക്കണമെന്ന്. ആരോഗ്യമന്ത്രിയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് പറഞ്ഞപ്പോഴായിരിക്കാം ആ കൊണ്ടോട്ടിക്കാര്‍ തങ്ങളൊരു മഹാമാരി കാലത്തിലൂടെയാണല്ലൊ കടന്നുപോകുന്നത് എന്നറിഞ്ഞിട്ടുണ്ടാവുക


പലതവണ പലരും മലപ്പുറത്തിന്റെമേല്‍ വര്‍ഗീയതയുടെ കരിമ്പടം അണിയിക്കുമ്പോഴൊക്കെയും കാലം തന്നെ അതിന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. വേദനിക്കുന്നവന്റെ അരികെ ആര്‍ദ്ര സാന്നിധ്യമാകാന്‍ മലപ്പുറത്തുകാരന് സര്‍വകലാശാല ബിരുദം വേണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഒറ്റമുണ്ടും ബനിയനും മാത്രം ധരിച്ചെത്തിയ രക്ഷാപ്രവര്‍ത്തകര്‍. മലപ്പുറത്തിന്റെ ഒരു പിടി മണ്ണെടുത്ത് മണത്ത് നോക്കൂ, ഈ രാജ്യത്തിന് വേണ്ടി ചോര ചിന്തി മരിച്ച, സ്‌നേഹത്താല്‍ മനസുകളിലേക്ക് രാജരഥ്യ തിര്‍ത്ത മുസല്‍മാന്റെയും ഹിന്ദുവിന്റെയും രക്തത്തിന്റെ മണം അലയടിക്കുന്നത് അപ്പോള്‍ നിങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ മഹാപുരുഷനെ ഈ നേരം നമുക്കോര്‍ക്കാം. ചന്ദനം എരിഞ്ഞ് മണക്കുന്നത് പോലെയാണ് മലപ്പുറത്തിന്റെ മനസ്, അതെന്നും സുഗന്ധം പരത്തി കൊണ്ടേയിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago
No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago