HOME
DETAILS
MAL
ട്രെയിനുകള്‍ വഴിതിരിച്ചുവിടും
backup
April 18 2019 | 02:04 AM
തിരുവനന്തപുരം: ഗുണ്ടൂര്‍, തെനാലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ വഴി തിരിച്ചുവിടും. 21നും 24നും പുറപ്പെടുന്ന ഹൈദരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) ഗുണ്ടൂര്‍, കൃഷ്ണകനാല്‍ റെയില്‍വേ സ്‌റ്റേഷന്‍ വഴിയായിരിക്കും തെനാലിയില്‍ എത്തുക.
ഇതേ ദിവസങ്ങളില്‍ പുറപ്പെടുന്ന തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസും (17229) സമാന രീതിയില്‍ തിരിച്ചുവിടും. 22നുള്ള കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷല്‍ ട്രെയിന്‍ ( 07116) തെനാലി, വിജയവാഡ, കാസിപെട്ട്, സെക്കന്തരാബാദ് വഴി തിരിച്ചുവിടും. 24നുള്ള ഹൈദരാബാദ്-എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ (07117) സെക്കന്തരാബാദ്, കാസിപെട്ട്, വിജയവാഡ, തെനാലി വഴി തിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."