കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയവരെ തിരിച്ചെടുത്തു
മാള: പുത്തന്‍ചിറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്നും വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയ മുന്നുപേരെ തിരിച്ചെടുത്തു. നിലവില്‍ പഞ്ചായത്തംഗമായ എം.പി സോണി, ടി.പി പരമേശ്വരന് നമ്പൂതിരി, പി.ജെ സ്റ്റാന്‍ലി എന്നിവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതായി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എന്‍ പ്രതാപന് അറിയിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചതിന്റെ പേരില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. വിമതനായി മത്സരിച്ച എം.പി സോണി മാത്രമാണ് അന്ന് വിജയിച്ചത്.
ഗ്രാമപഞ്ചായത്തംഗമായ എം.പി സോണി തിരികെ എത്തിയാലും പുത്തന്‍ചിറയിലെ ഭരണത്തിന് മാറ്റം വരാന്‍ സാധ്യതയില്ല. 15 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഇതോടെ യു.ഡി.എഫിന് ഏഴംഗങ്ങള്‍ മാത്രമാണ് ഉണ്ടാവുക. ഒരംഗത്തിന്റെ കുറവാണ് ഭരണം പിടിക്കാന്‍ തടസ്സം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."