HOME
DETAILS

ലോക്‌സഭ രണ്ടാംഘട്ട പോളിങ് തുടങ്ങി; 95 മണ്ഡലങ്ങള്‍ ഇന്ന് വിധി തേടുന്നുlive

  
backup
April 18 2019 | 02:04 AM

national-lok-sabha-election-2019-phase-2-voting

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 95 സീറ്റുകളിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്. തമിഴ്‌നാട്ടിലെ ആകെയുള്ള 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്.

അതോടൊപ്പം സംസ്ഥാനത്തെ 18 നിയമസഭ സീറ്റിലേക്കുള്ള വോട്ടെടുപ്പും തുടങ്ങി.

കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാര്‍ (അഞ്ച്), ഒഡിഷ (അഞ്ച്), പശ്ചിമബംഗാള്‍ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മുകശ്മീര്‍ (രണ്ട്), മണിപ്പൂര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാല്‍ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും മാത്രമാണ് വോട്ടെടുപ്പ് നടക്കുക. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റിയിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജുവല്‍ ഓറം, സദാനന്ദ ഗൗഡ, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും ഡി.എം.കെയുടെ ദയാനിധി മാരനും എ.രാജയും കനിമൊഴിയും ഉള്‍പ്പെടെ 1596 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് നേതാക്കളായ വീരപ്പ മൊയ്‌ലി, രാജ് ബബ്ബാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, ബി.ജെ.പിയുടെ ഹേമമാലിനി, നടി സുമലത, നടന്‍ പ്രകാശ് രാജ് എന്നിവരും ഇന്നു ജനവിധി തേടും.

ഇഞ്ചോടിഞ്ചുള്ള പരസ്യപ്രചരണം കണ്ട മേഖലകളാണ് രണ്ടാംഘട്ടത്തില്‍ വോട്ടടുപ്പ് നടക്കുന്നവയില്‍ മിക്കതും. ഉത്തരദക്ഷിണകിഴക്കന്‍ ഇന്ത്യകള്‍ക്ക് ഒരു പോലെ നിര്‍ണ്ണായകമാണ് ഈ ഘട്ടം.

 

ഏഴ് ബൂത്തുകളില്‍ പോളിങ് നിര്‍ത്തിവെച്ചു
മധുരയിലെ ഏഴ് ബൂത്തുകളില്‍ പോളിങ് നിര്‍ത്തിവെച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തകരാറുണ്ടെന്ന് ആരോപണത്തെ തുടര്‍ന്നാണ് നടപടി. കന്യാകുമാരിയില്‍ മൂന്ന് ബൂത്തുകളില്‍ പോളിങ് തുടങ്ങാന്‍ വൈകി.

പ്രകാശ് രാജും നിര്‍മല സീതാരാമനും വോട്ട് രേഖപ്പെടുത്തി
ബംഗളൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പ്രകാശ് രാജും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും വോട്ട് രേഖപ്പെടുത്തി.

 

കമല്‍ഹാസന്‍ മകള്‍ക്കൊപ്പമെത്ത് വോട്ടു ചെയ്തു


9 മണി വരെ പോളിങ് ശതമാനം
അസം 9.51 ശതമാനം, ജമ്മു കശ്മീര്‍ 0.99 ശതമാനം, കര്‍ണാടക 7.54 ശതമാനം, മാഹി 0.85 ശതമാനം, മണിപ്പൂര്‍ 14.99 ശതമാനം, ഒഡീഷ 2.15 ശതമാനം, തമിഴ്‌നാട് 0.81 ശതമാനം, ഉത്തര്‍ പ്രദേശ് 3.99 ശതമാനം, പശ്ചിമ ബംഗാള്‍ 0.55 ശതമാനം, ഛത്തീസ്ഗഡ് 7.75 ശതമാനം, പുതുച്ചേരി 1.62 ശതമാനം, ബിഹാര്‍ 12.27 ശതമാനം

വിവാഹ മണ്ഡപത്തില്‍ പോളിങ്ബൂത്തിലേക്ക്
വിവാഹ മണ്ഡലത്തില്‍ നിന്ന് നേരെ പോളിങ് ബൂത്തിലേക്ക്. ജമ്മു കശ്മീരിലെ ഉദ്ധംപൂരിലാണ് സംഭവം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago
No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  2 months ago
No Image

ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ്

Kerala
  •  2 months ago