ആല്‍ഫ: വെള്ളാങ്ങല്ലൂരില്‍ ലിങ്ക് സെന്റര്‍ തുടങ്ങുന്നു
കരൂപ്പടന്ന: എടമുട്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് പരിചരണ സേവന ശൃംഗലയായ ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ കടലായിയാല് ലിങ്ക് സെന്റര്‍ തുടങ്ങുന്നു.
കടലായി ഏറാട്ടുപറമ്പില്‍ പരേതനായ ബീരാന് ഹാജിയുടെ കുടുംബം ഇതിനായി പത്തര സെന്റ് സ്ഥലം സൗജന്യമായി നല്കാന് തയാറായിട്ടുണ്ട്.
ഇവിടെ സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതു വരെ ലിങ്ക് സെന്റര്‍ പ്രവര്‍ത്തിക്കാന്‍ കോണത്തുകുന്ന് സെന്ററില്‍ കെട്ടിടം വാടകക്ക് എടുത്തിട്ടുണ്ട്. കോണത്തുകുന്ന് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ പ്രവര്‍ത്തനത്തിന് കമ്മിറ്റി രൂപീകരിച്ചു.
യോഗം ആല്‍ഫ ചെയര്മാന് പി.എം നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കോ ഓര്‍ഡിനേറ്റര്‍ എ.ബി.ഹുസൈന് അധ്യക്ഷനായി.
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സി.എം ഉണ്ണികൃഷ്ണന്, കെ.എച്ച് അബ്ദുല്‍ നാസര്‍, പി.കെ.എം അഷറഫ്, സുരേഷ്, ഷഫീര്‍ കാരുമാത്ര, എ.എ.യൂനുസ്, ടി.എ.എം.ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."