HOME
DETAILS
MAL
മലപ്പുറത്ത് രണ്ടു പേര്‍ക്കു കോളറ സ്ഥിരീകരിച്ചതായി മന്ത്രി
backup
July 19 2016 | 12:07 PM
തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കു കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു.
രോഗബാധിതരെന്നു സംശയിക്കുന്ന നാലുപേര്‍ നിരീക്ഷണത്തിലാണ്. ഈ വര്‍ഷം ജൂലൈ 14 മുതല്‍ 17 വരെ ജില്ലയില്‍ കുറ്റിപ്പുറം ഭാഗത്തുനിന്നു ഛര്‍ദ്ദി, അതിസാരം എന്നിവ ബാധിച്ച 84 പേര് മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സ തേടിയതായും മന്ത്രി അറിയിച്ചു.
കുറ്റിപ്പുറം സി.എച്ച്.സിയില്‍ ചികിത്സ തേടിയവരില്‍ രണ്ടുപേരെ കിടത്തിചികിത്സിക്കുകയും നാലുപേരെ നിരീക്ഷണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള ജില്ലാതല അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് പരിസരത്തുള്ള രണ്ടു ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗബാധയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."