പെട്ടിമുടി ദുരന്തം: മരണം 33 ആയി
മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.ആകെ 78 പേര്‍ അകപ്പെട്ട അപകടത്തില്‍ വെള്ളിയാഴ്ച്ച പതിനഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച്ച പതിനൊന്ന് പേരുടെ കൂടി മൃതദേഹങ്ങള്‍ പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തി. ഇതില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹങ്ങള്‍ നേമക്കാട് തന്നെ സംസ്‌കരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഏറെ ദുഷ്‌ക്കരമായാണ് രക്ഷാ പ്രവര്‍ത്തനം മുന്ന്ോട്ടു പോവുന്നത്. മണ്ണിനടിയില്‍ ജീപ്പുകളും കാറുകളും ഇരുചക്രവാഹനങ്ങളും കുടുങ്ങിക്കിടപ്പുണ്ട്. പലതിന്റേയും അവശിഷ്ങ്ങള്‍ പലയിടങ്ങളിലായ ചിതറിക്കിടക്കുകയാണ്. വന്യമൃഗങ്ങളുടേയും വളര്‍ത്തു മൃഗങ്ങളുടേയും ജഡങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റന്‍ പാറകളും വന്നടിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളില്‍ പത്തടിയോളം മണ്ണടിഞ്ഞിട്ടുണ്ട്. കാലുകള്‍ ചെളിയില്‍ താഴ്ന്നു പോവുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."