ഒന്നരക്കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍
ചാവക്കാട്: ഒന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കോയമ്പത്തൂര്‍ ഉക്കടം കുനിയമുത്തൂര്‍ അണ്ണാകോളനിയില്‍ അബ്ദുല്‍ റസാഖിനെയാണ് (42) ചാവക്കാട് പൊലിസ് അറസ്റ്റു ചെയ്തത്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ കഞ്ചാവ് വേട്ടയാണിത്. വ്യാഴാഴ്ച്ച 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് തമിഴ്നാടില്‍ നിന്ന് കഞ്ചാവിന്റെ വരവിനെക്കുറിച്ച് പൊലിസ് അറിയുന്നത്. കോയമ്പത്തൂരില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസിലാണ് ഒന്നര കിലോ കഞ്ചാവ് പൊതിഞ്ഞുകെട്ടി റസാഖ് ഗുരുവായൂരിലെത്തിയത്.
ഗുരുവായൂരില്‍ നിന്ന് ഓട്ടോ പിടിച്ച് ചാവക്കാട് ബീച്ചിലെത്തിയ ഇയാളെ പൊലിസ് കൈയ്യോടെ പിടികൂടുകയായിരുന്നു.
തീരദേശത്ത് ചില്ലറ വില്‍പ്പനക്കായാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലിസ് പറഞ്ഞു. കഞ്ചാവ് കേസില്‍ കോയമ്പത്തൂര്‍ പൊലിസ് മൂന്ന് തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കേരളത്തില്‍ പിടിയിലാവുന്നത് ആദ്യമാണ്.
ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം മേഖലയിലേക്ക് പതിവായി കഞ്ചാവെത്തിക്കുന്നയാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രതി. പൊലിസ് പിടിയില്‍ പെടാതിരിക്കാനാണ് കെ.എസ്.ആര്.ടി.സി. ബസ്സിനെ കഞ്ചാവ് കടത്തിനായി ഇയാള്‍ ഉപയോഗിക്കുന്നത്.
പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ്,സീനിയര്‍ സി.പി.ഒ.മാരായ ഹബീബ്,രാകേഷ്,സുദേവ് ചാവക്കാട് സി.ഐ ഓഫീസിലെ എസ്.ഐ മാധവന്,സീനിയര്‍ സി.പി.ഒമാരായ അബ്ദുല്‍ അസീസ്,വര്‍ഗ്ഗീസ്,തോമസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."