കുന്നംകുളം ടൗണ്‍ വികസനം നാപ്റ്റാക്കിന്റെ സര്‍വേയുടെ പ്രസന്റേഷനും ചര്‍ച്ചയും ഇന്ന്
കുന്നംകുളം: ടൗണ്‍ വികസനവും ഔട്ടര്‍ റിംഗ്‌റോഡ് നിര്‍മാണവുമായി ബന്ധപെട്ട് നാറ്റ്പാക് തയാറാക്കിയ സര്‍വേയുടെ പ്രസന്റേഷനും ചര്‍ച്ചയും ഇന്ന് രാവിലെ 10ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വ്യവസായവകുപ്പ് മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കൗശിഗന്‍, തഹസില്‍ദാര്‍, വിവധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സംഘടനാനേതാക്കള്‍ സംമ്പന്ധിക്കും.
കുന്നംകുളത്തിന്റെ വികസനവുമായി ബന്ധപെട്ട അതിനിര്‍ണ്ണായക യോഗമാണ് നടക്കുന്നത്. ടൗണ്‍വികസനവും, റിംഗ് റോഡ് നിര്‍മാണവുമായി ബന്ധപെട്ട് വലിയ ആശങ്കയാണ് നിലവില്‍ നഗരത്തില്‍ നിലനില്‍ക്കുന്നത്.
റോഡ് നിര്‍മ്മാണത്തിന് ചെറുകിട കച്ചവടക്കാരെ കൂട്ടത്തോടെ കുടി ഒഴിപ്പിക്കുമെന്ന പ്രചരണവും ഇടറോഡുകളലെ ചെറുകിടസ്ഥാപനങ്ങള്‍ കുറഞ്ഞവിലക്ക് സ്ഥലകച്ചവടക്കാരും, മറ്റും വിലക്കെടുക്കുന്നതുള്‍പടേയുള്ള സംഭവങ്ങളാണ് നഗരത്തില്‍ അരങ്ങേറുന്നത്. റാഡ് വികസനം വലിയതോതില്‍ കച്ചവടക്കാരെ ബാധിക്കുമെന്നും പ്രചരണം നടക്കുന്നുണ്ട്.
എന്നാല്‍ എവിടെയൊക്കെ എത്രയൊക്കെ സ്ഥലം റോഡ് നിര്‍മ്മാണത്തിന് വേണ്ടിവരുമെന്നോ. എങ്ങിനെയാണ് പുതിയ പദ്ധതിയെന്നത് സംബന്ധിച്ചോ ഇതു വരേ ഔദ്യോഗിക വിവരമൊന്നും പുറത്തുവന്നിട്ടില്ല.
നഗരത്തിലെ ഇടുങ്ങിയ റോഡുകള്‍ വികസിപ്പിക്കണമെന്ന് കച്ചവടക്കാരും നാട്ടുകാരും ഒന്നടങ്കം ആവശ്യമുന്നയിക്കുമ്പോഴും സ്ഥലം വിട്ടു നല്‍കുന്നത് സംമ്പന്ധിച്ചാണ് ആശങ്ക നിലനില്‍ക്കുന്നത്. നിലവില്‍ വീതി കുറഞ്ഞ പട്ടാമ്പി റോഡിലാണ് നഗരത്തിലെ പ്രധാന മൊത്ത കച്ചവടക്കാരുട കേന്ദ്രം. വീതി കുറഞ്ഞ ഈ റോഡിലെ ഒരു ഭാഗം എന്നും വ്യാപാരസ്ഥാപനങ്ങളിലേക്ക് ലോഡുമായി വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനായി മാറ്റിയിട്ടിരിക്കുകയാണ്.
മിക്ക കെട്ടിടങ്ങള്‍ക്കും സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമില്ല, ബില്‍ഡിംഗ് പെര്‍മിറ്റില്‍ കാണിച്ച പാര്‍ക്കിംഗ് പിന്നീട് കെട്ടിമറിച്ച് മുറികളായി നല്‍കിയിരിക്കുകയാണെന്നതാണ് ഇവിടുത്തെ ദുരവസ്ഥ. പട്ടാമ്പി റോഡ് വീതികൂട്ടുന്നതോടെ പല കെട്ടിടങ്ങളും പൊളിച്ചു പണിയേണ്ടിവരുമെന്നതിനാല്‍ ഇവര്‍ ഒന്നടങ്കം മന്ത്രിയെ നേരിട്ട കണ്ട് പരാതിയുന്നയിച്ചിരുന്നു.
എന്നാല്‍ വികസന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ മന്ത്രി ഉറച്ച് നിന്നുവെന്നും വ്യാപാരസംഘടനകള്‍ക്കിടയില്‍ കാര്യമായ തര്‍ക്കമുണ്ടായിരുന്നു എന്നതും വസ്ഥുതയാണ്. ഇത്തരം ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇന്ന് നടക്കുന്ന യോഗത്തോടെ പര്യവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."