അപകട ഭീഷണിയായി ദേശീയ പാതയിലെ കുഴികള്‍
കല്ലമ്പലം: ദേശീയപാതയില്‍ കല്ലമ്പലം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ഭാഗങ്ങളില്‍ രൂപപ്പെട്ട വലുതും ചെറുതുമായ കുഴികള്‍ ബൈക്ക് യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയായിട്ടും നടപടിയില്ലെന്ന് പരാതി. പകലും രാത്രിയിലും ഒരുപോലെ കുഴികളില്‍പ്പെട്ട് വാഹനങ്ങളുടെ നിയന്ത്രണം തെറ്റിയുള്ള അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
അടുത്തിടെയാണ് പറകുന്ന് ആനാംപൊയ്ക സ്വദേശി രാധാകൃഷ്ണന് ബൈക്കില്‍ സഞ്ചരിക്കവേ ഇരുപത്തെട്ടാം മൈലിന് സമീപത്തെ കുഴിയില്‍ തെന്നിവീണ് കാലിന് പരുക്കേറ്റത്.
രണ്ട് ദിവസത്തിന് മുമ്പ് രാത്രി തട്ടുപാലത്തെ കുഴിയില്‍ വീണ് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും പരുക്കേറ്റിരുന്നു. റോഡില്‍ വീണ ഇവരെ ബസ് കാത്തു നിന്നവരാണ് രക്ഷപ്പെടുത്തിയത്. ചെറിയ കുഴികള്‍ വലിയ കുഴികളായി രൂപപ്പെട്ടുവരുന്നതോടെ അപകടങ്ങളുടെ തീവ്രതയും കൂടുന്നു. റോഡില്‍ രൂപപ്പെട്ട കുഴികളടയ്ക്കുകയോ റീടാറിങ് ചെയ്യുകയോ വേണമെന്നാവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."