വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട; 2.39 കോടിയുമായി മൂന്ന് ആന്ധ്രാ സ്വദേശികള്‍ പിടിയില്‍
മുത്തങ്ങ(വയനാട്): സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 2.39 കോടിയോളം രൂപയുമായി മൂന്ന് ആന്ധ്രാപ്രദേശ് സ്വദേശികളാണ് പിടിയിലായത്. ഹൈദരാബാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ആഡംബര ബസ്സിലെ യാത്രക്കിടെയാണ് ഇവര്‍ മുത്തങ്ങയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ എട്ടോടെയാണ് മുത്തങ്ങ തകരപ്പാടി എക്‌സൈസ് ചെ്ക്കപോസ്റ്റില്‍ വാഹന പരിശോധനക്കിടെ ഇവര്‍ പിടിയിലായത്. മൂന്ന് ബാഗുകളിലാക്കി സൂക്ഷിച്ച രണ്ട് കോടി 39 ലക്ഷത്തി അന്‍പത്തിഴോയിരത്തി അഞ്ഞുറ് രൂപ കണ്ടെടുത്തത്.
ആന്ധ്രപ്രദോശ്് ഗുണ്ടൂര്‍ സ്വദേശി ഉമാമഹേശ്വര്‍ റാവു(37), തെലുങ്കാന മിരിയില്‍ഗുഢ സ്വദേശികളായ ശ്രാവണ്‍(35), ഗണേശ്(22) എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് വിഭാഗത്തിന്റെ പിടിയിലായത്. ആന്ദ്രയില്‍ നിന്നും കോഴിക്കോട്ടേക്ക് പഴയ സ്വര്‍ണ്ണം വാങ്ങാനാണ് പണവുമായി പോകുകയായിരുന്നുവെന്നാണ് പ്രാഥമിക ചോദ്യചെയ്യലില്‍ ഇവര്‍ എക്‌സൈസിന് മൊഴി നല്‍കിയത്.
പണവും പ്രതികളെയും കോഴിക്കോട് നിന്നും എത്തിയ ഇന്‍കംടാക്‌സിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ ലാലു, പ്രിവന്റീവ്് എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ ബാബു, കെ.കെ അബ്ദുല്‍ അസീസ്, സിവില്‍എക്‌സൈസ് ഓഫീസര്‍മാരായ മന്‍സൂര്‍ അലി, പി.കെ ചന്തു എന്നിവരുടെ നേതൃത്വത്തിലാണ് കുഴല്‍പണം പിടികൂടിയത്.
പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരോട് സംഘം ആദ്യം പറഞ്ഞത് മൂന്ന് പേരുടെ കൈവശമുള്ള ബാഗുകളില്‍ 30ലക്ഷം രൂപ വീതമുണ്ടെന്നാണ്. എന്നാല്‍ കോഴിക്കോട് നിന്നും ഇന്‍കംടാക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്‍മാത്യു വര്‍ക്കി, ഇന്‍സ്‌പെക്ടര്‍മാരായ ഒ.ജെ മൈക്കിള്‍, ശശിധരന്‍ എന്നിവരുടെ നേതൃത്തിലെത്തിയ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും പണം എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തപ്പോഴാണ് തുക രണ്ട് കോടി 39 ലക്ഷത്തി അന്‍പത്തിയേഴായരിത്തി അഞ്ഞുറ് രൂപയുെണ്ടന്ന്് കണ്ടെത്തിയത്.
മൂന്നംഗ സംഘത്തെ കോഴിക്കോട് എത്തിച്ച് പിന്നീട് കേന്ദ്ര ഇന്‍കംടാക്‌സ് ഇന്റലിജന്റ്്‌സ് ബ്യൂറോയ്ക്ക്് കൈമാറും. രണ്ട് ദിവസം മുമ്പ് ഇവിടത്തന്നെ ബത്തേരി പൊലീസ് 3.22 കോടി രൂപയും കള്ളത്തോക്കുമായി മൂന്ന് കൊടുവള്ളി സ്വദേശികള്‍ പിടിയലായത്. ഇതോടെ രണ്ട് ദിവസത്തിനകം മുത്തങ്ങയില്‍ 5.62 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."