HOME
DETAILS

പേരൂര്‍ക്കട ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ഉടന്‍ തുടങ്ങണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
April 18 2019 | 04:04 AM

%e0%b4%aa%e0%b5%87%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

തിരുവനന്തപുരം: പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. വൃക്കരോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ഒരു വൃക്ക രോഗവിദഗ്ധന്റെ (നെഫ്രോളജിസ്റ്റ്) സേവനം ലഭ്യമാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. കുടപ്പനക്കുന്ന് സ്വദേശി എസ്.ജെ ശ്രീകുമാരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് നടപടി.  പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങാന്‍ 2018-19 ല്‍ പ്ലാന്‍ ഫണ്ടില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 78,85,717 രൂപയും കെട്ടിടം നിര്‍മിക്കുന്നതിന് 43,61,528 രൂപയും അനുവദിച്ചിരുന്നു. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുക മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനും കെട്ടിടം നിര്‍മിക്കാനുള്ള തുക ദേശീയ ആരോഗ്യ മിഷനും കൈമാറി. ജനല്‍ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റിന്റെ തസ്തിക അനുവദിച്ചിട്ടുള്ളതിനാല്‍ പേരൂര്‍ക്കട ആശുപത്രിയില്‍ തസ്തിക അനുവദിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവ കുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നെഫ്രോളജി വിഭാഗം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് കമ്മീഷനെ അറിയിച്ചു. കെട്ടിടം നിര്‍മിക്കാനും ഉപകരണങ്ങള്‍ വാങ്ങാനും തുക അനുവദിച്ച സാഹചര്യത്തില്‍ കാലതാമസം വരുത്തരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago