HOME
DETAILS

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

  
backup
April 29 2017 | 21:04 PM

%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95-2



വാടാനപ്പള്ളി: വാടാനപ്പള്ളിയില്‍ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ ഭക്ഷണം, എണ്ണ ,കാലാവധി കഴിഞ്ഞ സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.   ശുചിത്വമില്ലാതെയും വൃത്തിഹീനമായ രീതിയിലും പ്രവര്‍ത്തിക്കുന്ന നാലു സ്ഥാപനങള്‍ക്ക് നോട്ടിസ് നല്‍കി. കൂടാതെ വാടാനപ്പള്ളി ദേവസ്വം ഭൂമിയിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന രണ്ട് ഹോട്ടലുകള്‍ക്ക് ഷോക്കോസ് നോട്ടിസ് നല്‍കി.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഹോട്ടലുകള്‍, കൂള്‍ബാര്‍, ബേക്കറി,ഫിഷ് സ്റ്റാള്‍,മീറ്റ് സ്റ്റാള്‍ എന്നിവിടങ്ങളിലാണ് തൃത്തല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ രാമദാസിന്റെ നേതൃതത്തില്‍ പരിശോധന നടത്തിയത്.
 ഹോട്ടലുകളില്‍ തിളപ്പിചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ എന്നും ഹോട്ടലുകളിലും ബേക്കറികളിലും ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്റ്ററും,ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാക്കിയതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മൊയ്തീന്‍, രമേഷ് , നിഷന്‍ , ബിനോയ് തുടങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago