എം.കെ ദാമോദരന്റെ പദവി: പൊളിഞ്ഞത് സര്‍ക്കാരിന്റെ ഇരട്ടതാപ്പ് നയമെന്ന് കുമ്മനം
കൊട്ടാരക്കര: ഹൈക്കോടതിയില്‍ താന്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ഇരട്ടതാപ്പ് നയമാണ് പൊളിഞ്ഞതെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഇന്നലെവരെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ എം.കെ.ദാമോദരനെ ന്യായീകരിച്ച് സംസാരിച്ച സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ എം.കെ. ദാമോദരനെ നിയമിച്ചിട്ടില്ലെന്നു വ്യക്തമാക്കിയത് ഇരട്ടതാപ്പു നയത്തിന്റെ ഭാഗമാണ്.
നിയമനത്തെ മുഖ്യമന്ത്രി അനുകൂലിച്ചത് ഭരണഘടനാ വിരുദ്ധമാണ്. അഡ്വക്കേറ്റ് ജനറല്‍ ഉള്ളപ്പോള്‍ മറ്റൊരു നിയമേപദേശകന്‍ സര്‍ക്കാരിന് ആവശ്യമില്ല. സര്‍ക്കാരിന്റെ നിയമപരമായ നിലപാടുകള്‍ രണ്ടുപേര്‍ പറഞ്ഞാല്‍ എന്താകും സ്ഥിതി.
സര്‍ക്കാരിന്റെ രഹസ്യ ഫയലുകള്‍ ഉള്‍പ്പടെ പരിശോധിക്കാന്‍ അവകാശപ്പെട്ടയാളാണ് നിയമോപദേശകന്‍. ഇദ്ദേഹം തന്നെ സര്‍ക്കാരിന്റെ എതിര്‍കക്ഷികളായി വരുന്ന പ്രതി ഭാഗത്തിനുവേണ്ടി ഹാജരാകുന്നത് നീതീകരിക്കാന്‍ കഴിയില്ല. എം.കെ. ദാമോദരന്‍ നിയമിതനായത് പ്രതിഫലം വാങ്ങാതായാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് താന്‍ കോടതിയില്‍ പറഞ്ഞതെന്ന് കുമ്മനം പറഞ്ഞു.
നിയമ വ്യവസ്ഥയെ കുറിച്ച് ജ്ഞാനംമുള്ളതുകൊണ്ടാണ് പദവി ഏറ്റെടുക്കുന്നതില്ലായെന്ന് എം.കെ.ദാമോദരന് ബോധിപ്പിക്കേണ്ടിവന്നത്.
കെ.എം മാണി രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയാല്‍ എന്‍.ഡി.എ യില്‍ ഉള്‍പ്പെടുത്തുമോയെന്ന് അന്നു തീരുമാനിക്കും. സരിത, സോളാര്‍ ബാര്‍കോഴകേസുകളില്‍ സര്‍ക്കാര്‍ പല നിലപാടുകള്‍ സ്വീകരിക്കുന്നത് ദുരൂഹത ഉയര്‍ത്തുന്നു. വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ പാടെ അട്ടിമറിച്ചു. ഇതോടെ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നഷ്ടമായതായും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."