'ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു': രക്ഷാപ്രവര്‍ത്തനത്തിന് മലപ്പുറത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായപ്പോള്‍ കൊണ്ടോട്ടിയിലെ ജനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം രാജ്യമൊട്ടുക്കും ചര്‍ച്ചയായതാണ്. കൈമെയ് മറന്ന് കൊവിഡ് ഭീഷണി പോലും വകവയ്ക്കാതെ ജീവനും കൊണ്ട് അവര്‍ ആശുപത്രികളിലേക്കോടി. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും അടക്കമുള്ളവര്‍ കൊണ്ടോട്ടിക്കാരുടെ പ്രവര്‍ത്തനെ അഭിനന്ദിക്കുകയും ചെയ്തു. മലപ്പുറത്തിന്റെ മാനവികതയെ അഭിനന്ദിച്ച് ദ ടെലഗ്രാഫ് പോലുള്ള പത്രങ്ങളും വാര്‍ത്തകളെഴുതി.
ഇപ്പോഴിതാ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നന്ദി പറഞ്ഞിരിക്കുകയാണ് മലപ്പുറം ജനതയോട്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എയര്‍ ഇന്ത്യ 'നിങ്ങളോട് കടപ്പെട്ടിരിക്കുന്നു' എന്ന് കുറിപ്പെഴുതിയിരിക്കുന്നത്.
'ഇത് വെറുമൊരു ധൈര്യമല്ല, പക്ഷേ ജീവന്‍ രക്ഷിക്കാനുള്ള മാനുഷിക സ്പര്‍ശമാണ്. സ്വജീവന്‍ പണയംവച്ച് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം'- എയര്‍ ഇന്ത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."