വടകര മണ്ഡലത്തിലെ പ്രവാസി വോട്ട് ഉറപ്പാക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരും
എടച്ചേരി: വടകര ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ വിജയം ഉറപ്പിക്കാന്‍ മുന്‍കൈയെടുത്ത് കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്ത്. വിവിധ ഗള്‍ഫുനാടുകളിലെ വോട്ടര്‍മാരെ തെരഞ്ഞെടുപ്പിന് മുമ്പായി മണ്ഡലത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വടകര മണ്ഡലത്തിലെ കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വടകരയുടെ പ്രത്യേക സാഹചര്യത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെ പരാജയപ്പെടുത്തി നാട്ടില്‍ നിന്ന് അക്രമം തുടച്ചു നീക്കുക എന്നതാണ് തങ്ങളുടെ പ്രഖ്യാപിത നയമെന്നും കെ.എം.സി.സി നേതാക്കള്‍ വ്യക്തമാക്കുന്നു. മത്സര രംഗത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി ഗള്‍ഫ് വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള എല്ലാ ഒരുക്കളും പൂര്‍ത്തിയായി. ദുബൈയിയിലെ അജ്മാന്‍ കെ.എം.സി.സി പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ ഒരു സംഘം വോട്ടര്‍മാര്‍ ഈ മാസം 20 ന് കേരളത്തിലെത്തും. ഇതില്‍ ഭൂരിഭാഗം പേരും വടകര മണ്ഡലത്തിലെ വോട്ടര്‍മാരാണ്. വോട്ട് ചെയ്ത് കെ. മുരളീധരനെ വിജയിപ്പിക്കുകയെന്ന ലക്ഷ്യം മാത്രമാണ് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കുള്ളത്.
'കെ.എം.സി.സി.വോട്ട്, രാഹുലിനൊരു കൂട്ട് ' എന്ന പേരില്‍ പ്രത്യേക വിമാനത്തില്‍ യാത്ര തിരിക്കുന്ന വോട്ട് സംഘത്തിന് കഴിഞ്ഞ ദിവസം ദുബൈ അജ്മാനില്‍ ഹൃദ്യമായ യാത്രയയപ്പാണ് നല്‍കിയത്. കെ.എം.സി.സി നേതാക്കളായ സൂപ്പി പാതിരപ്പറ്റ, സി.കെ അന്‍വര്‍, ഫൈസല്‍ കരീം എന്നിവരുടെ നേതൃത്വത്തിലാണ് വോട്ട് സംഘം യാത്ര തിരിക്കുന്നത്. യാത്രയയപ്പ് സമ്മേളനം ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്ല മല്ലിശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സൂപ്പി അധ്യക്ഷനായി. യത്രക്കാര്‍ക്കുള്ള ബോര്‍ഡിങ് പാസ് വിതരണം നെസ്‌റ്റോ ഗ്രൂപ് ഡയരക്റ്റര്‍ പി.സിദ്ദീഖ് നിര്‍വഹിച്ചു. അഹമ്മദ് കുട്ടി മദനി, സാദിഖ് പാലക്കാട്, സാലിഹ് കണ്ണൂര്‍, അജ്മാന്‍ എസ്.കെ.എസ്.എസ്.എഫ് നേതാവ് കെ.മുഹമ്മദലി, ഫൈസല്‍ കരീം, സലീം തിരുനല്ലൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."