HOME
DETAILS
MAL
സഊദിയിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
backup
August 09 2020 | 17:08 PM
റിയാദ്: സഊദിയിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കുഴിമതിക്കാട് പഴങ്ങാല പെപ്പിലംവിള ശശിധരൻ രമണി ദമ്പതികളുടെ മകൻ ശരത് (29) നെയാണ് ദമാം ഹഫർ അൽ ബാത്തിൻ റോഡിലെ കിബ്ബ എന്ന സ്ഥലത്ത് ട്രെയ്ലറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പന്ത്രണ്ട് വർഷമായി സഊദിയിലെ അൽ ഹനൂഫ് ഫർഹാൻ അൽദോസരി എന്ന കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ശേഷം ഇതു വരെ നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. ഏക സഹോദരി ശരണ്യ. ശരത്തിനെ അലട്ടിയിരുന്ന എന്തെങ്കിലും മാനസിക പ്രശ്നങ്ങളോ മറ്റോ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
മെഡിക്കൽ റിപ്പോർട്ട് വന്നതിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് കുടുംബം. മൃതദേഹം ബുറൈദ സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."