HOME
DETAILS
MAL
കൊറോണ ബാധിച്ച് ജിദ്ദയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
backup
August 09 2020 | 22:08 PM
ജിദ്ദ: കൊറോണ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് മലയാളികൾ മരിച്ചു. ഐക്കരപ്പടി സ്വദേശി ബഷീർ അഹമ്മദ് (61), മലപ്പുറം പുൽപറ്റ തൃപ്പനച്ചി സ്വദേശി പൂന്തല മുഹമ്മദ് ബഷീർ (49) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയും ഒരു നഴ്സ് ഉൾപ്പെടെ രണ്ട് മലയാളികൾ ജിദ്ദയിൽ മരിച്ചിരുന്നു.
മുഹമ്മദ് ബഷീറിൻ്റെ ഭാര്യ സലീന കെ.പി. മക്കൾ: മുഹമ്മദ് ഷബീർ, മുഹമ്മദ് തബ്ശീർ, ഫൈഹ ഫാത്തിമ. ഇരുവരുടെയും മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിന് നടപടിക്രമങ്ങളുടെ പൂർത്തീകരണവുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."