HOME
DETAILS
MAL
കേബിളിടാന്‍ റോഡുകീറി; പരാതി ഉയര്‍ന്നപ്പോള്‍ കുഴിമൂടി
backup
April 29 2017 | 22:04 PM
ശ്രീകണ്ഠപുരം: 8.5 കോടി രൂപ ചെലവിട്ട് കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ശ്രീകണ്ഠപുരം-പയ്യാവൂര്‍ മെക്കാഡം റോഡ് വെട്ടികീറി നശിപ്പിച്ചു. കേബിളിടാനായി റോഡില്‍ പല സ്ഥലത്തും കുഴിയുണ്ടാക്കുകയും കീറി മുറിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകര്‍ അധികൃതര്‍ക്ക് പരാതി നല്കി. ശ്രീകണ്ഠപുരംനഗരത്തില് നിന്നു സി.എച്ച് നഗര്‍ വരെയുള്ള പതിനഞ്ചിടങ്ങളിലാണ് രണ്ടാഴ്ചയോളമായി കേബിള്‍ വലിക്കാനെന്ന് പറഞ്ഞു കീറിമുറിച്ചത്.
ഇക്കാരണത്താല്‍ പഴയങ്ങാടിയിലെ മദ്റസാ വിദ്യാര്‍ഥികളും വഴിയാത്രക്കാരും വാഹനയാത്രക്കാരും അപകടാവസ്ഥയിലാണ് സഞ്ചരിച്ചത്.
ഇതു ശ്രദ്ധയില്‍പ്പെട്ട ശ്രീകണ്ഠപുരത്തെ മുസ്ലിം ലീഗ് നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ കെ. സലാഹുദ്ദീനാണ് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനിയറെ വിവരമറിയിച്ചത്. ഉടന്‍ കുഴികള്‍ മൂടാന്‍ നിദേശിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."