HOME
DETAILS
MAL
പരിഭാഷ: സദസിനെ കൈയിലെടുത്ത് ജ്യോതി വിജയകുമാര്‍
backup
April 18 2019 | 05:04 AM
തിരുവമ്പാടി: രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോടെ താരമായി മാറിയിരിക്കുകയാണ് ജ്യോതി വിജയകുമാര്‍. ആര്‍ത്തിരമ്പിയ അണികളെ കൈയിലെടുത്തായിരുന്നു ജ്യോതിയുടെ പരിഭാഷ. രാഹുലിന്റെ ഓരോ വാക്കുകളിലെയും വീര്യംചോരാതെ അണികളിലെത്തിച്ച് ജ്യോതി സദസിന്റെ കൈയടി നേടി . പല സ്ഥലത്തും പരിഭാഷ പരാജയപ്പെടുന്നതില്‍ അതൃപ്തിയുണ്ടായിരുന്ന രാഹുലിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് ജ്യോതിയെ തന്നെ പരിഭാഷക്കായി വച്ചത്.
അനായാസ ശൈലിയില്‍ കത്തിക്കയറിയ വനിതാ നേതാവായ ജ്യോതി വിജയകുമാര്‍ കോണ്‍ഗ്രസ് നേതാവ് ഡി. വിജയകുമാറിന്റെ മകളാണ്. തിരുവനന്തപുരം സിവില്‍ സര്‍വിസ് അക്കാദമിയില്‍ സോഷ്യോളജി അധ്യാപികയായ ജ്യോതി ഇതിന് മുന്‍പ് മൂന്നുതവണ രാഹുല്‍ ഗാന്ധിയുടെയും ഒരു തവണ സോണിയ ഗാന്ധിയുടെയും പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."