അറസ്റ്റ്: കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ ഭാര്യയും മകളും ജീവനൊടുക്കി
ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത കോര്‍പറേറ്റ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ ഭാര്യയും മകളും ജീവനൊടുക്കി.
മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബി.കെ.ബന്‍സലിന്റെ ഭാര്യയും മകളുമാണ് ജീവനൊടുക്കിയത്. ഡല്‍ഹി മയൂര്‍വിഹാറിലെ വീട്ടിലാണ് ബന്‍സലിന്റെ ഭാര്യ സത്യഭാമയേയും (58) മകള്‍ നേഹയേയും (27) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് ആരും ഉത്തരവാദികള്‍ അല്ലെന്ന് എഴുതിയ കുറിപ്പ് മൃതദേഹങ്ങള്‍ക്കടുത്തുനിന്നു പൊലിസ് കണ്ടെടുത്തു. ആത്മഹത്യകളെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്‍ഡര്‍ ഫാര്‍മസ്യൂട്ടിക്കല്‍ എന്ന ഔഷധ കമ്പനിയുമായുള്ള സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ബന്‍സലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ബന്‍സലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
ശനിയാഴ്ചയാണ് ബന്‍സലിനെ സിബിഐ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."