HOME
DETAILS
MAL
പ്രതിപക്ഷം വികസനത്തിന്റെ വഴിമുടക്കികള്‍: കോടിയേരി
backup
August 10 2020 | 03:08 AM
തിരുവനന്തപുരം: പ്രതിപക്ഷം കേരള വികസനത്തിന്റെ വഴിമുടക്കികളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇടതുസര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും നീങ്ങുകയാണ്. കേരളത്തിന് വഴികാട്ടുന്നവരാണ് ഇടതു സര്‍ക്കാര്‍. വികസനം നടത്തുന്നവരും വികസനം മുടക്കികളുമായുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന നീക്കങ്ങളെ തുറന്നുകാണിക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങള്‍ മൂലം പദ്ധതികളില്‍നിന്ന് പിന്മാറാന് പാടില്ല. ചെന്നിത്തലയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ മുന്‍പ് ആര്.എസ്.എസ് ശാരീരിക് പ്രമുഖ് ആയിരുന്നു. ആ വ്യക്തിയെ തന്നെ സെക്യൂരിറ്റി ഓഫിസറാക്കിയത് യാദൃച്ഛികമല്ല. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കണ്ണൂരില്‍ ആര്.എസ്.എസുകാരന് കൊലചെയ്യപ്പെട്ട കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ യു.എ.പി.എ ചുമത്തി. സി.പി.എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട കേസുകളില്‍ ചുമത്തിയ യു.എ.പി.എ ആര്.എസ്.എസ് സമ്മര്‍ദത്തിന് വഴങ്ങി ഒഴിവാക്കി.
കൊവിഡിന്റെ മറവില്‍ ശക്തമായ കോര്പറേറ്റ്വല്ക്കരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തയാറെടുത്തിരിക്കുന്നതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."