തെരഞ്ഞെടുപ്പ് വിജയത്തിന് ബി.ജെ.പി കണ്ടെത്തിയ വഴിയാണ് റിയാസ് മുസ്‌ലിയാരുടെ കൊലപാതകം: പി ജയരാജന്‍
തലശ്ശേരി: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് സീറ്റ് നേടാന്‍ കണ്ടെത്തിയ വഴിയാണ് റിയാസ് മുസ്‌ലിയാരുടെ കൊല
പാതകമെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. കിട്ടിയ രാഷ്ട്രീയ അധികാരം ഉറപ്പിക്കാന്‍ ബി.ജെ.പി-ആര്‍.എസ്.എസ് ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കേരള കോ-ഓപ്പ്. എംപ്ലോയിസ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തലശ്ശേരി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജയരാജന്‍. ഗോസംരക്ഷണ സേനയുണ്ടാക്കിയവര്‍ രാജ്യത്ത് ചെയ്യുന്നത് നരഹത്യയാണ്. കാശ്മിരിലെ പ്രത്യേക പദവി പോലും എടുത്തുകളയാന്‍ ആര്‍.എസ്.എസ് ആവശ്യപ്പെടുകയാണ്. ഇരട്ടനാവ് കൊണ്ട് സംസാരിക്കുന്ന ഫാസിസം ഗാന്ധിജിയെ കൊലചെയ്തത് അസഹിഷ്ണതയുടെ ഭാഗമാണെന്ന് ഇന്ന് തിരിച്ചറിയാന്‍ പ്രയാസമില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കെ.ഇ.എന്‍ കുഞ്ഞമ്മദ് സംസാരിച്ചു. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."