HOME
DETAILS
MAL
കോണ്‍സല്‍ ജനറല്‍ രാജ്യംവിട്ടത് കമ്മിഷന് തുകയുമായി
backup
August 10 2020 | 03:08 AM
സ്വന്തം ലേഖകന്‍
കൊച്ചി: യു.എ.ഇ കോണ്‍സല്‍ ജനറല്‍ രാജ്യംവിട്ടത് താന്‍ നല്കിയ കമ്മിഷന് തുകയായ രണ്ടു ലക്ഷം ഡോളറുമായെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ മൊഴി. കിട്ടിയ പണം കോണ്‍സല്‍ ജനറല്‍ യൂറോപ്പില്‍ ബിസിനസില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും എന്‍.ഐ.എക്ക് നല്കിയ മൊഴിയിലുണ്ട്. താന്‍ ലൈഫ് മിഷനില്‍ നിന്നുള്‍പ്പെടെ കൈപ്പറ്റിയ കമ്മിഷന്റെ ഒരു വിഹിതം കോണ്‍സല്‍ ജനറലിന് കൊടുത്തിരുന്നു. ഉള്ള സമ്പാദ്യം ഡോളറാക്കിയാണ് കോണ്‍സല്‍ ജനറല്‍ നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് രാജ്യംവിട്ടതെന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കോണ്‍സല്‍ ജനറല്‍ രാജ്യംവിട്ടത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു. കോണ്‍സല്‍ ജനറലിന്റെ അറിവോടെ 2019 ജൂലായ് മുതല്‍ 2020 മാര്‍ച്ച് വരെ 20 തവണ സ്വര്‍ണക്കടത്ത് നടത്തിയതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം കമ്മിഷന് നല്‍കിയിരുന്നു. യു.എ.ഇ കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന പരിപാടികളിലെല്ലാം തനിക്കും കമ്മിഷന് ലഭിച്ചിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കമ്മിഷനായി ലഭിച്ച ഒരു കോടി രൂപയില്‍ നിന്ന് ഒരു വിഹിതം കോണ്‍സല്‍ ജനറലിന് കൊടുത്തതായി സ്വപ്ന കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.
സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ദുബൈയിലുള്ള കോണ്‍സല്‍ ജനറലില്‍ നിന്നും അറ്റാഷെയില്‍ നിന്നും എന്‍.ഐ.എ സംഘം മൊഴിയെടുക്കും. ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം യു.എ.ഇ അധികൃതര്‍ക്ക് കത്തുനല്‍കിയതായി സൂചനയുണ്ട്. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി പ്രധാന പ്രതി ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും ചോദ്യംചെയ്യാന്‍ ദുബൈയിലേക്ക് പോകാന്‍ എന്‍.ഐ.എക്ക് കഴിഞ്ഞദിവസം കേന്ദ്രം അനുമതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."