മട്ടന്നൂര്‍ റൂറല്‍ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു
മട്ടന്നൂര്‍: മട്ടന്നൂര്‍ സഹകരണ റൂറല്‍ ബാങ്ക് ആസ്ഥാന കെട്ടിടം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കോര്‍ ബാങ്കിങ്ങ് സംവിധാനം മുന്‍മന്ത്രി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
എം.എല്‍.എമാരായ ഇ.പി ജയരാജന്‍ ലോഗോ പ്രകാശനവും അഡ്വ.സണ്ണി ജോസഫ് ഓഡിറ്റോറിയം ഉദ്ഘാടനവും നിര്‍വഹിച്ചു. വ്യാപാര സമുച്ചയം നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സംവിധായകന്‍ സലിം അഹമ്മദ്, ഓസ്‌ട്രേലിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ എ അജയകുമാറിന്റെ സഹോദരന്‍ എ മധുസൂദന്‍, ടിന്റു ലൂക്കയുടെ അമ്മ ലിസി ലൂക്ക എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.പി
പ്രഭാകരന്‍ അധ്യക്ഷനായി.
എം വിജയന്‍, പ്രൊഫ. എ.ഡി മുസ്തഫ, പി കുഞ്ഞിമുഹമ്മദ്, മമ്പറം ദിവാകരന്‍, പി പുരുഷോത്തമന്‍, വി.എന്‍ മുഹമ്മദ്, പി.വി ധനലക്ഷ്മി, പി.കെ രാജീവന്‍, പി.പി ജ
ലീല്‍, രാഘവന്‍ കാഞ്ഞിരോളി, പന്നിയോടന്‍ ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."