ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കള്ളംപറയുന്നു: മുഖ്യമന്ത്രി
ഫറോക്ക്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി പദത്തിനു നിരക്കാത്ത രീതിയില്‍ പച്ചക്കള്ളമാണ് നരേന്ദ്രമോദി വിളിച്ചുപറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യംപറയരുത്. അയ്യപ്പന്റെ പേര് പറഞ്ഞുപോയാല്‍ അറസ്റ്റുചെയ്യുമെന്നാണ് മോദി പറയുന്നത്.
കടലുണ്ടി പഞ്ചായത്ത് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭക്തരെ തടഞ്ഞും കുടുംബ സമേതം അയ്യപ്പ ദര്‍ശനത്തിനു പോകുന്നവരെ ആക്രമിച്ചും സന്നിധാനത്ത് കുഴപ്പങ്ങളുണ്ടാക്കി ശബരിമല സംഘര്‍ഷ ഭൂമിയാക്കാനാണ് ആര്‍.എസ്.എസ് ശ്രമിച്ചത്. ഇതിനെതിരേ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു ഭക്തര്‍ക്കു സൗകര്യപ്രഥമായ ദര്‍ശനമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തെന്നും പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാജ്യത്തിന് നല്‍കുന്ന സന്ദേശം ഇടുതപക്ഷത്തെയാണ് തകര്‍ക്കേണ്ടതെന്നാണ്. രാജ്യത്തിനു മുന്നില്‍ ഇടുതപക്ഷത്തെ തകര്‍ക്കുകയെന്ന സന്ദേശം നല്‍കികൊണ്ടു മത്സരം സംഘടപ്പിച്ചതു തന്നെയാണ് ഏറ്റവും വലിയ അക്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. റീന മുണ്ടേങ്ങാട്ട് അധ്യക്ഷയായി. എളമരം കരീം എം.പി, വി.കെ.സി മമ്മദ് കോയ എം.എല്‍.എ, പി.എ മുഹമ്മദ് റിയാസ്, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, കെ. പങ്കജാക്ഷന്‍, ബാദുഷ കടലുണ്ടി, വാളക്കട ബാലകൃഷ്ണന്‍, എം. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."