HOME
DETAILS
MAL
പഴകിയ ഭക്ഷണം: ഹോട്ടലുകള്‍ക്ക് പിഴശിക്ഷ
backup
April 29 2017 | 22:04 PM
പാനൂര്‍: കുന്നോത്തുപറമ്പ് പഞ്ചായത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗും പിടിച്ചെടുത്തു. പാറാട്, തുവ്വക്കുന്ന്, കുന്നോത്തു പറമ്പ്, ചെറൂപ്പറമ്പ്, കൊളവല്ലൂര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 20 കടകള്‍ക്ക് പിഴ ഈടാക്കി. ക്യാരിബാഗ് സൂക്ഷിച്ച കടകള്‍ക്ക് ആയിരം മുതല്‍ 2000 വരെ പിഴയിട്ടു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എന്‍.കെ അശോകന്, ജെ.എച്ച്.ഐമാരായ കെ ജിതേഷ്, വിജയരാഘവന്, കെ സലീം, പഞ്ചായത്ത് ജീവനക്കാരായ സുര്ജത്, രജീഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."