HOME
DETAILS

മുഖ്യമന്ത്രി പെട്ടിമുടിയില്‍ പോകണം;  നഷ്ടപരിഹാരം വര്‍ധിപ്പിക്കണം: കെ.പി.എ മജീദ്

  
backup
August 10 2020 | 03:08 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf
 
 
കോഴിക്കോട്: മൂന്നാറിലെ പെട്ടിമുടിയിലുണ്ടായ ദുരന്തത്തോട് സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക സമീപനം അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സംസ്ഥാനം സമീപ കാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തം നടന്നിട്ടും അവിടെ എത്താന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഒരു ഭരണാധികാരിക്ക് ഭൂഷണമല്ല. ഇത്തരം ദുരന്തങ്ങളില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും ആരോഗ്യരക്ഷാ പ്രവര്‍ത്തകരെ സംഭവ സ്ഥലത്ത് എത്തിക്കാനും ഉപയോഗിക്കേണ്ട സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വാടകക്ക് എടുത്ത ഹെലിക്കോപ്റ്റര്‍ പോലും വിട്ടു കൊടുത്തില്ലന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
 പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രിയും ദുരന്ത ഭൂമിയിലെത്തി കാര്യങ്ങള്‍ നേരിട്ട് മനസിലാക്കി ഇടപെട്ടപ്പോഴും ദിവസങ്ങളായിട്ടും അവിടെ പോകാന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കവളപ്പാറയില്‍ രണ്ടു വര്‍ഷം മുന്‍പ് ഉരുള്‍പൊട്ടി 14 പേര്‍ മരിച്ചപ്പോഴും സമാനമായിരുന്നു മുഖ്യമന്ത്രിയുടെ സമീപനം. ഇന്നേവരെ അവിടെ പോവാന്‍ അദ്ദേഹം കൂട്ടാക്കിയിട്ടില്ല. 
കരിപ്പൂരില്‍ വിമാന അപകടം നടന്ന് മിനുട്ടുകള്‍ക്കകം നാട്ടുകാര്‍ സ്വയം മുന്നോട്ടു വന്ന് ടി.വി ഇബ്‌റാഹീമിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.കെ രാഘവന്‍ തുടങ്ങിയ ജനപ്രതിനിധികളും ജില്ലാ കലക്ടര്‍മാരും ചേര്‍ന്ന് രക്ഷാ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷമാണ് ഒരു സംസ്ഥാന മന്ത്രി പോലും അവിടെ എത്തിയത്. ഇതിന്റെ ജാള്യത മറക്കാന്‍ ഗവര്‍ണര്‍ക്കൊപ്പം കരിപ്പൂരിലും കോഴിക്കോട്ടും എത്തിയ മുഖ്യമന്ത്രിക്ക് അതേ ഹെലിക്കോപ്റ്ററില്‍ പിറ്റേ ദിവസമെങ്കിലും മൂന്നാറിലെ പെട്ടിമുടിയില്‍ എത്താമായിരുന്നു. രണ്ടു ദുരന്തങ്ങളില്‍ പെട്ടവര്‍ക്ക് ഒരേ ദിവസം നഷ്ടപരിഹാരം പ്രഖ്യാപിക്കുമ്പോള്‍ തുല്യത പാലിക്കാനുള്ള മര്യാദപോലും കാണിച്ചില്ല. വിമാന അപകടത്തില്‍ പെട്ടവര്‍ക്ക് പത്തു ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചതുപോലെ പെട്ടിമുടിയില്‍ എല്ലാ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago