HOME
DETAILS

ട്രഷറി തട്ടിപ്പ് കേസ് വിജിലന്‍സിന് കൈമാറാന്‍ തീരുമാനം

  
backup
August 10 2020 | 03:08 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf
 
 
തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസ് വിജിലന്‍സിന് കൈമാറാന്‍ തീരുമാനം. ഇക്കാര്യത്തില്‍ കേസന്വേഷിക്കുന്ന പ്രത്യേക പൊലിസ് സംഘം ഇന്ന് വിജിലന്‍സ് ഡയരക്ടറുമായി ചര്‍ച്ച നടത്തും. 
അഴിമതി നിരോധ നിയമപ്രകാരം ട്രഷറിയിലെ  ഉദ്യോഗസ്ഥര്‍ക്കെതിരേ വിശദമായ അന്വേഷണം വേണമെന്നാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ നിലപാട്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസ് വിജിലന്‍സിന് കൈമാറുന്നതാകും അഭികാമ്യമെന്ന് വിജിലന്‍സ് ഡയരക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 
മാത്രമല്ല, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ട്രഷറി തട്ടിപ്പ് വിജിലന്‍സിന് കൈമാറാന്‍ പോകുന്നത്. 
വകുപ്പുതല അന്വേഷണത്തില്‍ തട്ടിപ്പ് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് നിയമവൃത്തങ്ങളും വിജിലന്‍സിനെ അറിയിച്ചിരിക്കുന്നത്.  
വിജിലന്‍സിന് അന്വേഷണം കൈമാറണമെന്നാവശ്യപ്പെട്ട് ഡി.ജി.പി സര്‍ക്കാരിന് കത്തുനല്‍കുമെന്നാണ് അറിയുന്നത്. 
വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് സീനിയര്‍ അക്കൗണ്ടന്റായ എം.ആര്‍ ബിജുലാല്‍ 2,73,99,000 രൂപ തട്ടിയെടുത്തെന്നാണ് പൊലിസ് കേസ്. തുടരന്വേഷണത്തില്‍ ട്രഷറിയില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത് 73 ലക്ഷമാണെന്ന് കണ്ടെത്തി. ട്രഷറിയില്‍ നടന്ന മോഷണത്തിന് പിന്നില്‍ ബിജുലാലാണെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 
വന്‍തുക അക്കൗണ്ടിലേക്ക് വന്നത് അറിഞ്ഞിട്ടില്ലെന്നാണ് ബിജുലാലിന്റെ ഭാര്യ സിമി പൊലിസിന് മൊഴി നല്‍കിയത്. സിമിയുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ കൂടുതല്‍ നടപടികളിലേക്ക് പൊലിസ് കടന്നിട്ടില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago