ഭരണഘടന സംരക്ഷണം; സംവാദം നാളെ
കല്‍പ്പറ്റ: യുനൈറ്റഡ് ഡെമോക്രാറ്റിക് ലോയേഴ്സ് ഫെഡറേഷന് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ഭരണഘടനാ സംരക്ഷണം എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കും. നാളെ ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും.
ഭരണഘടന പൊളിച്ചെഴുതാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയും ഭരണഘടന സ്ഥാപനങ്ങളുടേയും സൈന്യത്തിന്റെയും അന്തസത്ത ചോരുന്ന രാഷ്ട്രീയ ഇടപെടല്‍ നടത്തുകയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലും കൈകടത്തുകയും എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുകയും ചെയ്യുന്ന ബി.ജെ.പി സര്‍ക്കാരിന്റെ കപട ദേശീയതാ വാദവും തുറന്നു കാണിക്കുന്നതിനാണ് സംവാദം നടത്തുന്നത്.
ചടങ്ങില്‍ മുന്‍ ഡി.ജി.പി അഡ്വ. ആസഫ് അലി മുഖ്യപ്രഭാഷണം നടത്തും. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, പഴകുളം മധു, പി. ഇസ്മായില്‍, വി.വി പ്രകാശ്, മാത്യു കാട്ടിക്കാന തുടങ്ങിയവര്‍ സംബന്ധിക്കും. അഡ്വ. എം.സി.എം ജമാല്‍, അഡ്വ.പി.ബി വിനോദ് കുമാര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."