HOME
DETAILS
MAL
ഒറ്റദിവസം 64,000ത്തിലധികം കൊവിഡ് കേസുകള്‍
backup
August 10 2020 | 03:08 AM
ആകെ രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു
ഇന്നലെ 861 മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുന്നു. ശനിയാഴ്ച 24 മണിക്കൂറിനിടെ 64,399 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒറ്റദിവസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 21 ലക്ഷം കടന്നു. ഇതുവരെ 21,53,011 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
ഇതുവരെ 14.8 ലക്ഷം പേരാണ് ഇന്ത്യയില്‍ കൊവിഡ് മുക്തി നേടിയത്. 68.78 ശതമാനമാണ് രോഗവിമുക്തി നിരക്ക്. അതേസമയം ശനിയാഴ്ച 861 പേര് കൊവിഡ് ബാധിച്ചു മരിച്ചു.
ഇതോടെ ആകെ മരണം 43,379 ആയി.
രണ്ടു ദിവസത്തിനിടെ ഒന്നേകാല്‍ ലക്ഷത്തോളം രോഗികളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് രോഗികളുടെ എണ്ണം 60,000 കടക്കുന്നത്. ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് രോഗവ്യാപന നിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്നാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ ഉള്ളത ്മഹാരാഷ്ട്രയില് ആണ്. 1,47,355 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."