രാമന്തളി മാലിന്യപ്രശ്‌നം വിദഗ്ധ സമിതി നിര്‍ദേശം അംഗീകരിക്കാമെന്ന് അക്കാദമി
കണ്ണൂര്‍: നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ടുള്ള മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയും നാവിക അക്കാദമി അധികൃതരുമായി ധാരണയിലെത്തിയതായി സമിതി ചെയര്‍മാന്‍ ഡോ. എം.സി ദത്തനും കണ്‍വീനര്‍ കെ. സജീവനും അറിയിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി ദത്തന്‍ അധ്യക്ഷനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജിവന്‍ കവീനറുമായ വിദഗ്ധസമിതി അക്കാദമിയില്‍ യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇവ നടപ്പാക്കാമെന്ന് അക്കാദമി അധികൃതരില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി വിദഗ്ധ സമിതി അറിയിച്ചു.
അഞ്ച് പ്രധാന നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമിതി തയാറാക്കിയിട്ടുള്ളത്. എസ്.ടി.പി യുടെ പ്രവര്‍ത്തനശേഷി ഇപ്പോഴുളള നിലയില്‍ നിന്ന് കൂട്ടില്ലെന്നും വരുംകാലങ്ങളില്‍ അക്കാദമിക്കുണ്ടാകുന്ന വികസനത്തിന് ആവശ്യമായ പുതിയ എസ്.ടി.പി സമീപവാസികള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ ബോര്‍ഡ് നിര്‍ദേശിക്കുന്ന സ്ഥലത്തുമാത്രം സ്ഥാപിക്കാമെന്നും അക്കാദമി അധികൃതര്‍ ഉറപ്പു നല്‍കി. പുതിയ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ ഘട്ടംഘട്ടമായി നിലവിലുളള പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട് രാമന്തളി പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ സി. കൃഷ്ണന്‍ എം.എല്‍.എ, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."