ജില്ലാ പഞ്ചായത്ത് യോഗം ;വൈദ്യുത തൂണുകള്‍ മാറ്റാന്‍ ആവശ്യം
കണ്ണൂര്‍: ജില്ലയില്‍ റോഡുകളില്‍ അപകടകരമായ നിലയിലുളള വൈദ്യുത തൂണുകള്‍ മാറ്റാന്‍ വൈദ്യുത മന്ത്രിയോട് ആവശ്യപ്പെടാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൊട്ടിയൂരില്‍ ബസില്‍ യാത്ര ചെയ്ത ബാലന് വൈദ്യുത പോസ്റ്റില്‍ തലയിടിച്ച് ദാരണാന്ത്യം സംഭവിച്ച സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് കരട് വാര്‍ഷിക പദ്ധതികര്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായത്.
റോഡുനിര്‍മാണ പദ്ധതികളുടെ എസ്റ്റിമേറ്റ് തയാറാക്കുമ്പോള്‍ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ അഭിപ്രായം തേടണമെന്നും ആവശ്യമായ ജോലികള്‍ എന്തൊക്കെയന്നും എത്ര തുക ആവശ്യമായി വരുമെന്നും തുടക്കത്തില്‍ തന്നെ നിശ്ചയിക്കണമെന്നും പ്രസിഡന്റ് കെ.വി സുമേഷ് നിര്‍ദശിച്ചു.
ജില്ലയിലെ മാതൃകാവിദ്യാലയങ്ങളുടെ എല്ലാ ക്ലാസ് റൂമിലും ലൈബ്രറി ഒരുക്കാന്‍ 1,380,000 രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. അറുപതോളം സ്‌കൂളുകളുടെ അറ്റകുറ്റപ്പണി, സ്‌കൂളുകള്‍ക്ക് കായികോപകരണങ്ങള്‍, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ നടപ്പാക്കും. ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ മരുന്നു വിതരണത്തിനും കാന്‍സര്‍ നിര്‍ണയ ക്യാംപിനുമായി 20 ലക്ഷവും പാലിയേറ്റീവ് കെയര്‍ മരുന്ന്, ഉപകരണവിതരണം എന്നിവയ്ക്ക് പത്ത് ലക്ഷവും നല്‍കും.
ജില്ലാ ആശുപത്രിയില്‍ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഇന്‍ഷുറന്‍സിന് 25 ലക്ഷത്തിന്റെ പദ്ധതിയും ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ക്ക് മെഡിക്കല്‍ ക്യാംപ് നടത്താനും പോഷകാഹാരകിറ്റ് വിതരണത്തിനുമായി 20 ലക്ഷത്തിന്റെ പദ്ധതിയും
കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017-18 വര്‍ഷത്തെ 103.39 കോടിയുടെ കരട് പദ്ധതി നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു. ജില്ലയിലെ പാടശേഖര സമിതികളുടെ പ്രവര്‍ത്തനവും ആവശ്യമായ ഉപകരണങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് 22 ശതമാനം സമിതികള്‍ മാത്രമേ സമര്‍പ്പിച്ചിട്ടുള്ളുവെന്നു വികസന സമിതി സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ സുരേഷ്ബാബു അറിയിച്ചു. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കെ.പി ജയബാലന്‍, ടി.ടി റംല, കെ. ശോഭ, തോമസ് വര്‍ഗീസ്, ടി.ആര്‍ സുശീല, അന്‍സാരി തില്ലങ്കേരി, ആര്‍. അജിത, കെ.പി ചന്ദ്രന്‍, ജോയ് കൊന്നക്കല്‍, കെ. നാണു, സുമിത്ര ഭാസ്‌കരന്‍, മാര്‍ഗരറ്റ് ജോസ്, പി.കെ സരസ്വതി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."