ക്ലാസിക് മെസ്സി; ബാഴ്‌സലോണക്കും ബയേണ്‍ മ്യൂണിക്കിനും ജയം
കാംപ്നൗ: കാംപ്‌നൗവില്‍ മെസ്സിയും സംഘവും മായാജാലം തീര്‍ത്തപ്പോള്‍ നാപോളിയെ തകര്‍ത്ത് ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 3-1 എന്ന സ്‌കോറിനാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചിരുന്നു. ഇതോടെ അഗ്രഗേറ്റില്‍ ബാഴ്‌സലോണ 4-2 എന്ന സ്‌കോറിനാണ് ജയിച്ചത്. മത്സരത്തിന്റെ പത്താം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡറിലൂടെ ക്ലമന്റ് ലിങ്‌ലെറ്റാണ് ബാഴ്‌സക്കായി ആദ്യ ഗോള്‍ നേടിയത്.
23ാം മിനുട്ടില്‍ മെസ്സിയുടെ സൂപ്പര്‍ ഗോള്‍കൂടി വന്നതോടെ നാപോളി ര@ണ്ട് ഗോളിന് പിറകിലായി. 45ാം മിനുട്ടില്‍ മെസ്സിയെ ബോക്‌സില്‍ വീഴ്ത്തിയതിന് അനുവദിച്ച പെനാല്‍റ്റി സുവാരസ് ലക്ഷ്യത്തിലെത്തിച്ചതോടെ ബാഴ്‌സയുടെ ലീഡ് മൂന്നായി ഉയര്‍ന്നു. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ തന്നെ നാപോളിക്ക് പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത ലോറന്‍സോ ഇന്‍സിഗ്നെക്ക് പിഴച്ചില്ല. സ്‌കോര്‍ 3-1. പിന്നീട് ഗോള്‍ മടക്കുന്നതിന് നാപോളി കിണഞ്ഞ് ശ്രമിച്ചെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി.
മറ്റൊരു മത്സരത്തില്‍ 4-1 എന്ന സ്‌കോറിന് ബയേണ്‍ മ്യൂണിക് ചെല്‍സിയെ പരാജയപ്പെടുത്തി. ഇതോടെ 7-1 എന്ന അഗ്രഗേറ്റിന് ജയം സ്വന്തമാക്കിയ ബയേണ്‍ മ്യൂണിക് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ബയേണ്‍ ബാഴ്‌സലോണയെ നേരിടും. 10, 83 മിനുട്ടുകളില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ഇവാന്‍ പെരിസിച്ച് (24), കോറന്റിന്‍ ടോളിസോ (76) എന്നിവരാണ് ബയേണ്‍ മ്യൂണിക്കിന് വേ@ണ്ടി ഗോള്‍ സ്വന്തമാക്കിയത്. 44ാം മിനുട്ടില്‍ ടോമി അബ്രഹാമാണ്‌ചെല്‍സിയുടെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."