HOME
DETAILS
MAL
സി.എം അബ്ദുല്ല മൗലവി വധം: അനിശ്ചിതകാല സമരം 190 ദിനം പിന്നിട്ടു
backup
April 18 2019 | 06:04 AM
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് നടന്നു വരുന്ന അനിശ്ചിതകാല സമരം 190 ദിനം പിന്നിട്ടു. അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന സമരമാണ് 190 ദിനം പിന്നിട്ടത്. ഇന്നലത്തെ സമര ചടങ്ങില്‍ കാസര്‍കോട് ഫ്രണ്ട്സ് കൂട്ടായ്മ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു പന്തലിലെത്തി.
അബൂബക്കര്‍ ഉദുമ അധ്യക്ഷനായി. മുസ്തഫ ചെമ്മനാട്, മുഹമ്മദ് കുന്നില്‍,താജുദ്ദീന് ചെമ്പരിക്ക, സി.എം അബ്ദുല്‍സലാം, സഹീദ് ചേരൂര്‍, മുഹമ്മദ് മിന്‍ഹാജ്, മുഹമ്മദ് സിനാന്, ഉബൈദുള്ള കടവത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."