കുണ്ടൂര്‍ ഗ്രാമത്തെ ഇനി കാമറക്കണ്ണുകള്‍ നിരീക്ഷിക്കും
തിരൂരങ്ങാടി: നാട്ടുകാര്‍ ഒന്നിച്ചിറങ്ങി. ഗ്രാമത്തെ നിരീക്ഷണ കണ്ണുകള്‍ക്കുളളിലാക്കി. നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ കുണ്ടൂരിലാണ് 'ഒരുമ' ഗ്രന്ഥാലയം സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശത്തേ നാട്ടുകാരും വ്യപാരികളും പ്രവാസികളും ചേര്‍ന്ന് ക്‌ളോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിച്ചത്.
രണ്ട് ലക്ഷത്തോളം രൂപ ചിലവില്‍ പ്രദേശത്തെ പ്രധാനപ്പെട്ട ആറ് സ്ഥലങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചത്. സംഭവം പൊലിസിലും മറ്റു അധികൃതരെയും അറിയിച്ചു അവരുടെ പൂര്‍ണ പിന്തുണ നേടിയിട്ടുണ്ട്. ഗ്രന്ഥശാലയുടെ ഓഫീസിലാണ് മോണിറ്റര്‍ അടക്കം കാമറയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്.
പൊലീസിന്റെ അനുമതി ഇല്ലാതെ ദൃശ്യങ്ങള്‍ പുറത്തു വിടില്ലെന്നും എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് കക്ഷി രാഷ്ട്രിയ ജാതി മതഭേദമന്യേ പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രശസ്തി നേടിയ 'ഒരുമ ഗ്രന്ഥാലയ പ്രവര്‍ത്തകര്‍ ഗ്രാമത്തില്‍നിന്നും വസ്ത്രങ്ങള്‍ സംഘടിപ്പിച്ച് ആദിവാസി മേഖലകള്‍ , അനാഥാലയങ്ങള്‍ , കലാപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിള്‍ നേരിട്ട് എത്തിക്കുന്നുണ്ട്. കുടാതെ മരുന്ന് ശേഖരണം നിര്‍ധന രോഗികളെ സഹായിക്കല്‍ , സൗജന്യ ഇന്റ്റര്‍നെറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവയും നടത്തുന്നുണ്ട്. കെ.പി സോമനാഥന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇഖ്ബാല്‍ കുനിയില്‍ അധ്യക്ഷനായി. യു.കെ പീതാംബരന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.പി പ്രഭാകരന്‍ , പി ചന്ദ്രന്‍, കെ.കുഞ്ഞി മരക്കാര്‍, അഡ്വ.എം.സി അനീഷ് , മുസ്തഫ ചെറുമുക്ക്, ടി.മുഹമ്മദ് അഷ്‌റഫ്,.കുനിയില്‍ അഫ്‌സല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."