കോട്ടക്കല്‍ മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടന്നു
വളാഞ്ചേരി: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി കോട്ടക്കല്‍ മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. നിയോജക മണ്ഡലത്തെ സമ്പൂര്‍ണ വൈദ്യുതീകരണ നിയമസഭാ മണ്ഡലമായി പ്രഖ്യാപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനായി. പൊന്മള ,മാറാക്കര, എടയൂര്‍, ഇരിമ്പിളിയം, കുറ്റിപ്പുറം, പഞ്ചായത്തുകളും കോട്ടക്കല്‍, വളാഞ്ചേരി നഗരസഭകളും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ എടയൂര്‍, വളാഞ്ചേരി ,കുറ്റിപ്പുറം, കാടാമ്പുഴ, പുത്തനത്താണി, തിരുന്നാവായ, കോട്ടക്കല്‍,ചട്ടിപ്പറമ്പ് ,ഒതുക്കുങ്ങല്‍ തുടങ്ങി ഒന്‍പത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധികളിലെ 731 അപേക്ഷകരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്.638 ജനറല്‍ വിഭാഗക്കാരും 93 എസ്.സി. വിഭാഗക്കാരുമാണ് അപേക്ഷകരില്‍ ഉള്‍പ്പെട്ടിരുന്നത്. ഈ രണ്ട് വിഭാഗക്കാരിലും കൂടി 534 പേരെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുത്തി വൈദ്യുതി കണക്ഷനുകള്‍ നല്‍കിയാണ് നിശ്ചിത സമയത്തിനകം തന്നെ നിയോജക മണ്ഡലം 100 ശതമാനം വൈദ്യുതീകരണമെന്ന ലക്ഷ്യം കൈവരിച്ചിരിക്കുന്നത്. ഖദീജ പാറൊളി, എം. ഷാഹിന ടീച്ചര്‍ ,വസീമ വേളേരി, കെ.ടി ഉമ്മുകുല്‍സു, കെ.കെ.രാജീവ്, പാഴൂര്‍ മുഹമ്മദ് കുട്ടി, എ.പി.മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, അഷ്‌റഫലി കാളിയത്ത്, തിരൂര്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പരമേശ്വരന്‍ എസ് സംസാരിച്ചു. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഒ.പി.വേലായുധന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."