കാട്ടിപ്പരുത്തി കറ്റട്ടിക്കുളം വറ്റിവരണ്ടു; മണ്ണെടുത്ത് ആഴം കൂട്ടണമെന്ന് ആവശ്യം
വളാഞ്ചേരി: രൂക്ഷമായ വേനലില്‍ വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി കറ്റട്ടിക്കുളം വറ്റിവരണ്ടു. വറ്റിവരണ്ടണുങ്ങിയ കുളത്തിലെ മണ്ണ് നീക്കി ആഴം കൂട്ടണമെന്ന ആവശ്യം ഉയരുന്നു.
മൂച്ചിക്കല്‍-കാട്ടിപ്പരുത്തി റോഡിന് സമീപം സ്ഥിതി ചെയ്യുന്ന കറ്റട്ടിക്കുളത്തില് വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകളാണ് കുളിക്കുന്നതിനുള്പ്പടെ എത്താറുള്ളത്. മണ്ണെടുത്ത് കുളത്തിന്റെ ആഴം കൂട്ടിയാല്‍ ജലക്ഷാമം അനുഭവപ്പെടുന്ന ഈ സമയത്ത് കുളത്തില്‍ നിന്നും ലഭിക്കുന്ന വെളളം ആശ്വാസമാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍.
കുളം നവീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സുബൈദ ചങ്ങമ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന യോഗം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും യോഗം നഗരസഭയോട് ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍മാരായ ടി.പി. രഘുനാഥ്, ഹരിദാസ്,സി.കെ.എ. സലാം,സി.എച്ച്. മൊയ്തീന് കുട്ടി ഗുരുക്കള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."