HOME
DETAILS

തെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കലക്ടര്‍

  
backup
April 18 2019 | 06:04 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99

കാസര്‍കോട്: നിര്‍ഭയമായി വോട്ട് ചെയ്ത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനും തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുപോകണം. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും കൈവശം വെക്കണം. പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈവശം വെക്കാന്‍ പാടില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്ക് പോളിങ് ബൂത്തില്‍ പ്രത്യേകം ക്യൂ ഉണ്ടാകും.
രണ്ട് സ്ത്രീകള്‍ പോളിങ് മുറിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഒരു പുരുഷന് പ്രവേശിക്കാം. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ക്യൂവില്‍ നില്‍ക്കേണ്ടതില്ല. ഒന്നിലധികം ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മൂന്നാമതൊരു ക്യൂ ആയി നിന്ന് പോളിങ് റൂമില്‍ പ്രവേശിക്കാം. ഭിന്നശേഷിക്കാരെ പ്രവേശിപ്പിച്ചതിനുശേഷമേ മറ്റുക്യൂവില്‍നിന്ന് ആളുകളെ പോളിങ് റൂമിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.
പോളിങ് റൂമിലേക്ക് പ്രവേശിക്കുന്ന വോട്ടര്‍ ഫസ്റ്റ് പോളിങ് ഓഫിസറെയാണ് ആദ്യം സമീപിക്കേണ്ടത്. വോട്ടര്‍ കൈയിലുള്ള ബി.എല്‍.ഒ സ്ലിപ്പ് ഫസ്റ്റ് പോളിങ് ഓഫിസര്‍ക്ക് കാണിക്കണം. ബി.എല്‍.ഒ സ്ലിപ്പ് ഇല്ലെങ്കില്‍ വോട്ടര്‍, ക്രമനമ്പര്‍ പറഞ്ഞു കൊടുക്കണം. ബി.എല്‍.ഒ സ്ലിപ്പ് മാത്രം ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ കഴിയില്ല. തുടര്‍ന്ന് വോട്ടര്‍മാരുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഫസ്റ്റ് പോളിങ് ഓഫിസര്‍ പരിശോധിക്കും.
തിരിച്ചറിയല്‍ രേഖയില്‍ കൃത്രിമത്വം ഇല്ലെന്ന് ഉറപ്പായാല്‍ ഫസ്റ്റ് പോളിങ് ഓഫിസര്‍ വോട്ടര്‍മാരെ രണ്ടാമത്തെ പോളിങ് ഓഫിസറുടെ അടുത്തേക്ക് അയക്കും.
രണ്ടാമത്തെ പോളിങ് ഓഫിസര്‍ വോട്ടറുടെ പേര് വിവരങ്ങള്‍ പരിശോധിച്ചതിനുശേഷം, അവരുടെ പേര് വോട്ടര്‍ രജിസ്റ്ററില്‍ ചേര്‍ത്ത് ഒപ്പ് വയ്പ്പിക്കും. അതിനുശേഷം വോട്ടറുടെ ഇടത് ചൂണ്ടുവിരലില്‍ മഷി അടയാളം വയ്ക്കും. തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് വോട്ടിങ് സ്ലിപ് കൊടുക്കും.
മൂന്നാം പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ കൈയിലെ സ്ലിപ് വാങ്ങിവച്ച്, വിരലിലെ മഷി അടയാളം ഉറപ്പുവരുത്തിയതിനുശേഷം വോട്ടിങ് മെഷീന്‍ വോട്ട് ചെയ്യാന്‍ സജ്ജമാക്കും.
തുടര്‍ന്ന് വോട്ടര്‍ക്ക് വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍ പോയി വോട്ട് ചെയ്യാം. വോട്ട് ചെയ്ത മുറയ്ക്ക് ആര്‍ക്കാണോ വോട്ട് ചെയ്തത് ആ സ്ഥാനാര്‍ഥിയുടെ പേര്, ക്രമനമ്പര്‍, ചിഹ്നം എന്നിവ വിവിപാറ്റില്‍ ദൃശ്യമാകും.
അതിനുശേഷം വോട്ടര്‍ക്ക് പുറത്തുപോകാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ ഫുട്‌ബോള്‍ താരമടക്കം ഏഴംഗ കുടുംബം കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

ഗസ്സയിൽ കനത്ത ആക്രമണം; 65 മരണം

National
  •  2 months ago
No Image

പാലക്കാട്ട് ബി.ജെ.പി വോട്ട് കുത്തനെ കുറയും: എ.കെ ആന്റണി

Kerala
  •  2 months ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ആധിപത്യം തുടരാൻ യു.ഡി.എഫ്

Kerala
  •  2 months ago
No Image

ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

Kerala
  •  2 months ago
No Image

ജമ്മു കശ്മിർ: ഉമർ അബ്ദുല്ല അധികാരമേറ്റു

National
  •  2 months ago
No Image

ഓര്‍മയായി നവീന്‍ ബാബു; കലക്ടറേറ്റില്‍ 10 മണിമുതല്‍ പൊതുദര്‍ശനം -സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍

Kerala
  •  2 months ago
No Image

അവലോകന യോഗത്തിനു നേരെ ഇസ്റാഈൽ ആക്രമണം; ലബനാനിൽ  മേയർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

പൊലിസിൽ 1200 താൽക്കാലിക തസ്തികകൾ

Kerala
  •  2 months ago
No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago