പള്ളപ്രം ദേശീയപാത: പിതൃത്വം ഏറ്റെടുത്ത് ഇരുമുന്നണികളും തര്‍ക്കത്തില്‍
പൊന്നാനി: നിര്‍മാണം പൂര്‍ത്തിയാക്കിയ പള്ളപ്രം ദേശീയപാതയുടെ അവകാശവാദമുന്നയിച്ച് ഇരുമുന്നണികളും രംഗത്ത്. പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് തങ്ങളുടെ ഇടപെടല്‍ കൊണ്ട് മാത്രമാണെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. ഇതിനെച്ചൊല്ലി തര്‍ക്കവും തുടങ്ങി.
പാതയുടെ പിതൃത്വം അവകാശപ്പെട്ട് ഓരോ മുന്നണികളും നാടെങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു. ഒരു വിഭാഗം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് പാത യാഥാര്‍ഥ്യമായതെന്ന് സ്ഥാപിക്കുമ്പോള്‍ വലതു പക്ഷം പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഇടപെടലുകളാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്ന് അവകാശപ്പെടുന്നു .ഇതിനിടയില്‍ പദ്ധതിയുടെ അവകാശവാദമുന്നയിച്ച് ബി.ജെ.പി യും രംഗത്തെത്തിയിട്ടുണ്ട് .കേന്ദ്രത്തിന്റെ ഇടപെടലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്ന് ഇവര്‍ അവകാശപ്പെടുന്നു. പൊന്നാനിയിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുന്നതും എന്‍.എച്ച് 66 ലെ യാത്ര സുഗമമാക്കുന്നതുമായ പദ്ധതിയാണിത്.
25 വര്‍ഷം ആയി ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുത്തു കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിഞ്ഞു മുടങ്ങി കിടന്നിരുന്നതാണ് ഈ പദ്ധതി. 45 മീറ്റര്‍ റോഡിനു വീതിവേണമെന്ന നിബന്ധനയാണ് വില്ലനായത്. 45 മീറ്റര്‍ വീതിയില്ലാത്തതിനാല്‍ കേന്ദ്രത്തിന്റെ ഫണ്ട് ലഭ്യമായില്ല . നിയമസഭയില്‍ എന്‍.എച്ചിന് സ്ഥലം ഏറ്റെടുക്കുന്ന വിഷയത്തിലെ ചര്‍ച്ചയിലും തര്‍ക്കത്തിലും അന്നത്തെ എം.എല്‍.എ യും ഇപ്പോഴത്തെ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലും അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ പിന്തുണയുമാണ് പാത യാഥാര്‍ഥ്യമാക്കിയത് .പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഇടപെടലാണ് പദ്ധതിയുടെ നിര്‍മാണത്തിലേക്കെത്തിച്ചത്.
പൊന്നാനിയിലെ നാട്ടുകാര്‍ സ്ഥലം വിട്ടുകൊടുക്കുകയും ഫണ്ട് അനുവദിക്കണം എന്ന ആവശ്യം അന്നത്തെ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് സജീവമായി പരിഗണിക്കുകയും ചെയ്തു. തുടര്‍ചര്‍ച്ചകളില്‍ 54 കോടി ബൈപാസ് റോഡിനു അനുവദിച്ചു. സംസ്ഥാനത്ത് ആദ്യമായി എന്‍.എച്ച് റോഡില്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പൊന്നാനി -കുറ്റിപ്പുറം ബൈപാസ് അതോടെ യാഥാര്‍ഥ്യമാവുകയായിരുന്നു. തുടര്‍ന്ന് പള്ളപ്രത്ത് പാലത്തിനായുള്ള 36 കോടിയുടെ കേന്ദ്ര വിഹിതവും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."