ജലവിതരണം തടസപ്പെട്ടു; കീഴാറ്റൂരില്‍ ശുദ്ധജലക്ഷാമം
പട്ടിക്കാട്: എക്കാലത്തും വറ്റാതെ ഒഴുകുന്ന വെള്ളിയാറിന്റെ തീരപ്രദേശമായ കീഴാറ്റൂരില്‍ ജലക്ഷാമം രൂക്ഷമായതോടെ നാട്ടുകാര്‍ ശുദ്ധജലത്തിനായി കഷ്ടപ്പെടുന്നു. വെള്ളിയാറിലെ മണിയാണീരിക്കടവില്‍ നാട്ടുകാര്‍ നിര്‍മിച്ച താല്‍ക്കാലിക തടയണ ആയിരുന്നു ജനങ്ങള്‍ക്ക് ഏറെ ആശ്വാസം.
പൈപ്പ് ലൈന്‍ വഴി അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് ജലവിതരണം നടത്തിയിരുന്നു. തടയിണയിലെ വെള്ളം താഴ്ന്നതോടെ ജലവിതരണം തടസപ്പെട്ടു. സ്ഥിരം തടയണ നിര്‍മിച്ചാല്‍ 1.30കോടി രൂപ ചെലവ് വരും.
പദ്ധതി സര്‍ക്കാറിനു സമര്‍പ്പിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ കനിഞ്ഞാല്‍ സ്ഥിരം തടയണ നിര്‍മിച്ച് കീഴാറ്റൂരിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാനാകും. ജനപ്രതിനിധികള്‍ മൂഖേന മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
അടുത്തയാഴ്ച പെരിന്തല്‍മണ്ണയിലെത്തുന്ന ധനമന്ത്രി തോമസ് ഐസക് മണിയാണീരി ശുദ്ധജല വിതരണ പദ്ധതി സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."