HOME
DETAILS
MAL
നഗരസഭയിലെ റിലയന്‍സ് കേബിള്‍ വിവാദം; സി.പി.ഐ കുത്തിയിരിപ്പ് സമരം നടത്തി
backup
April 29 2017 | 22:04 PM
നിലമ്പൂര്‍: കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ കവാടത്തില്‍ കുത്തിയിരുപ്പ് സമരം നടത്തി. രാവിലെ പത്തിന് ആരംഭിച്ച പ്രക്ഷോഭം അഡ്വ.കേശവന് നായര്‍ ഉദ്ഘാടനം ചെയ്തു.
ടി.കെ ഗിരീഷ് കുമാര്‍ അധ്യക്ഷനായി.
നഗരസഭാ കൗണ്‍സിലര്‍ പി.എം ബഷീര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ആര്. പാര്‍ത്ഥസാരഥി, ജോസ് കെ അഗസ്റ്റ്യന്‍, എം.മുജീബ് റഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
അനധികൃതമായി ഉണ്ടാക്കിയ കരാര്‍ റദ് ചെയ്യുക, പദവി ദുരുപയോഗം ചെയ്ത ചെയര്‍പേഴ്സണ്‍ രാജിവെക്കുക, ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുമായായിരുന്നു കുത്തകയെ തുരത്താന്‍ കത്തിയിരുപ്പ് സമരം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."