റോഡ് ഷോയില്‍ ശ്രീമതി
പേരാവൂര്‍: മലയോരത്ത് ആവേശം വിതച്ച് എല്‍.ഡി.എഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി പി.കെ ശ്രീമതി ടീച്ചറുടെ റോഡ് ഷോ. ഇന്നലെ വൈകിട്ട് കേളകത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടര്‍ന്ന് കേളകം, കണിച്ചാര്‍, മണത്തണ, പേരാവൂര്‍, മുരിങ്ങോടി, കാക്കയങ്ങാട്, വിളക്കോട്, അയ്യപ്പന്‍കാവ്, ആറളം, എടൂര്‍, കോളിക്കടവ്, മാടത്തില്‍, ഇരിട്ടി, പയഞ്ചേരിമുക്ക്, കീഴൂര്‍, പുന്നാട്, ഉളിയില്‍ എന്നിവിടങ്ങളിലൂടെ കടന്നുപോയ റോഡ് ഷോ ചാവശ്ശേരിയില്‍ സമാപിച്ചു.
കെ.കെ രാഗേഷ് എം.പി, പി. ഹരീന്ദ്രന്‍, കെ. ശ്രീധരന്‍, വി.ജി പത്മനാഭന്‍, അഡ്വ. ബിനോയ് കുര്യന്‍, വി.കെ സനോജ്, എം. രാജന്‍ തുടങ്ങിയവര്‍ അനുഗമിച്ചു. ഉച്ചവരെ ഏലപ്പീടിക, ശാന്തിഗിരി, കുനിത്തല, മുഴക്കുന്ന്, സെന്റ് ജൂഡ് എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളില്‍ ശ്രീമതി പങ്കെടുത്തു. ഇന്നു അഴീക്കോട് മണ്ഡലത്തിലാണ് പര്യടനവും റോഡ് ഷോയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."