വിദ്യാര്‍ഥികള്‍ സാമൂഹ്യബോധമുള്ളവരാവണം: ആലിക്കുട്ടി മുസ്‌ലിയാര്‍
പെരിന്തല്‍മണ്ണ: രാജ്യത്തിനും ജനങ്ങള്‍ക്കും അഭിമാനിക്കാവുന്ന വിധത്തില്‍ വിദ്യാര്‍ഥി യുവജനങ്ങള്‍ സാമൂഹ്യബോധമുള്ളവരും മൂല്യങ്ങള്‍ സൂക്ഷിക്കുന്നവരുമാകണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍.
തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളജിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍വാര്‍ ജനറല്‍ സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി അധ്യക്ഷനായി.
ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കെ. ആലി ഹാജി, വീരാന്‍ഹാജി പൊട്ടച്ചിറ, കാളാവ് സെയ്തലവി മുസ്‌ലിയാര്‍, ശംസുദ്ദീന്‍ മണലായ, എം.എസ് അലവി, കെ.ടി മൊയ്തീന്‍ ഫൈസി, ഹസ്സന്‍ ഫൈസി കാച്ചിനിക്കാട്, മുഹമ്മദലി അന്‍വരി തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകിട്ട് നടന്ന മഹല്ല് വിദ്യാര്‍ഥി സംഗമത്തില്‍ കെ. ഇബ്രാഹീം ഫൈസി അധ്യക്ഷനായി. ഖയ്യൂം കടമ്പോട് വിഷയാവതരണം നടത്തി. കുന്നത്ത് മുഹമ്മദ്, കളത്തില്‍ ഹംസ ഹാജി, ശംസുദ്ദീന്‍ മാസ്റ്റര്‍, മജീദ് മാസ്റ്റര്‍, ഷമീര്‍ ഫൈസി ഒടമല, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഡോ. ഷിബിന്‍ ഇബ്രാഹീം, അഡ്വ. എ.ടി ഉമര്‍, ഷബീര്‍ കറുമൂക്കില്‍, ഷമീര്‍ ഫൈസി പുത്തനങ്ങാടി, സയ്യിദ് മുര്‍ശിദ് തങ്ങള്‍, കെ. അബൂബക്കര്‍ ഫൈസി, കുന്നത്ത് ഹംസ ഹാജി, കെ. മൂസ ഫൈസി, ഇ. അന്‍വര്‍ ഫൈസി, ശംസുദീന്‍ ഫൈസി, മൂസ ഫൈസി തിരൂര്‍ക്കാട്, സക്കീര്‍ ഫൈസി, കോയ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."